Wednesday January 16th, 2019 - 10:20:am
topbanner

മതനിരപേക്ഷത നിലനിര്‍ത്താന്‍ പ്രോഫഷണലുകള്‍ നേതൃത്വം നല്‍കണം: പ്രോഫ്‌കോണ്‍

Neethu
മതനിരപേക്ഷത നിലനിര്‍ത്താന്‍ പ്രോഫഷണലുകള്‍ നേതൃത്വം നല്‍കണം: പ്രോഫ്‌കോണ്‍

തളിപ്പറമ്പ് : ഇന്ത്യയുടെ പ്രധാന സവിഷേതയായ മതനിരപേക്ഷത നില നിര്‍ത്താന്‍ രാജ്യത്തിന്റെ വാഗ്ദാനങ്ങളായ പ്രോഫഷണലുകള്‍ നേതൃത്വം നല്‍കണമെന്ന് വിസ്ഡം ഇസ്ലാമിക്ക് ഓര്‍ഗനൈസേഷന്‍ കീഴില്‍ എം.എസ്.എം തളിപ്പറമ്പില്‍ സംഘടിപ്പിച്ച ആഗോള പ്രൊഫഷണല്‍ വിദ്യാര്‍ഥി സമ്മേളനം ആവശ്യപ്പെട്ടു.

പ്രൊഫഷണലുകളുടെ ക്രിയാശേഷി രാജ്യനന്മക്ക് ഉപയോഗപെടൂത്താന്‍ ഭരണ കൂടം മുന്‍കൈ എടുക്കണം. മിടുക്കരായ വിദ്യാര്‍ഥികളുടെ കഴിവ് വിദേശ രാജ്യങ്ങളില്‍ ചിലവഴിക്കുന്നതിനപ്പുറം സ്വന്തം രാജ്യത്ത് പ്രയോജനപ്പെടുത്തണം. പ്രൊഫഷണലുകള്‍ ധാര്‍മ്മികത ഉറപ്പു വരുത്തിയാലേ ഫലപ്രദമായ സംഭാവനകള്‍ അവരില്‍ നിന്ന് ലഭിക്കുകയുള്ളൂവെന്ന് സൗദി ദമാം ഇസ്‌ലാമിക് കള്‍ച്ചറല്‍ സെന്റര്‍ മലയാള വിഭാഗം തലവന്‍ ശൈഖ് അബ്ദുല്‍ ജബ്ബാര്‍ അബ്ദുള്ള അല്‍ മദീനി പ്രസ്താവിച്ചു. സമ്മേളന ഭാഗമായി നടന്ന കാമ്പസ് ഇന്ററാക്ഷന്‍ സെഷനില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

എഞ്ചിനീയറിംഗ് കോളേജുകള്‍ വിവിധ കാറ്റഗറികളായിത്തിരിച്ചു ഗുണ നിലവാരം മെച്ചപ്പെടുത്താന്‍ പദ്ധതികള്‍ പ്രഖ്യാപിക്കണം. പുതുതായി ആരംഭിച്ച മെഡിക്കല്‍ കോളേജുകളില്‍ അദ്ധ്യാപക വിദ്യാര്‍ത്ഥി ബന്ധം ആരോഗ്യകരവും ഫലപ്രദവും അല്ലാത്തതിന് പ്രധാന കാരണം നിരന്തരമായ സ്ഥല മാറ്റ പ്രക്രിയയാണ്. ഇക്കാര്യത്തില്‍ ഗൗരവപരമായ ഇടപെടല്‍ അത്യാവശ്യമാണെന്നം സമ്മേളനം ചൂണ്ടിക്കാട്ടി. വിവിധ സെഷനുകളില്‍ ജേയിംസ് മാത്യു എം.എല്‍.എ., തളിപ്പറമ്പ് മുനിസിപ്പാലിറ്റി ചെയര്‍മാന്‍ മഹമൂദ് അള്ളാം കുളം എന്നിവര്‍ മുഖ്യാതിഥികളായി.

വിവിധ സെഷനുകളില്‍ എ.പി. മുനവ്വര്‍ സ്വലാഹി, സി. മുഹമ്മദ് അജ്മല്‍, ഇന്‍ഷാദ് സ്വലാഹി, ഹാരിസ് കായക്കൊടി, ഫദ്‌ലുല്‍ ഹഖ് ഉമരി, ഹംസ മദീനി, അര്‍ഷദ് താനൂര്‍, ഡോ. സി. മുഹമ്മദ് റാഫി, ഷഫീക്ക് സ്വലാഹി, നൂറുദ്ധീന്‍ സ്വലാഹി, അനസ് സ്വലാഹി, കെ. മുനവര്‍, സാദ് ബിന്‍ ഹൈദര്‍, നയീഫ് ബിന്‍ നസറുദ്ധീന്‍ മദീന, ഡോ. പി.എന്‍. ഷബീല്‍, ഷൈഖ് അബ്ദുസ്സലാം മദനി, മുഹമ്മദ് ഖാന്‍, സൈദ് ഹുസ്സൈന്‍, അബ്ദുല്‍ റാസിഖ് സൗദാഖര്‍, കെ.പി. ഹിദായത്ത്, ശൈഖ് അബ്ദുസ്സലാം മദനി, സൈദ് ഹുസ്സൈന്‍, സമീര്‍ ഖാലിദ്, അബു മുഹമ്മദ്, സയ്യിദ് മുഹമ്മദ് മഷ്ഹൂര്‍, ടി.ടി. ജഹഫര്‍, വി.വി. അബൂബക്കര്‍, ഷുറൈഹ് സലഫി, ശമീര്‍ മുണ്ടേരി, മുനീര്‍ നജാത്തി, അബ്ദുല്‍ ജബ്ബാര്‍ മദീനി, സ്വാദിഖ് മദീനി, നദീം അബ്ദുള്ള, റുസ്തം ഉസ്മാന്‍എന്നിവര്‍ പ്രഭാഷണം നടത്തി. വൈകീട്ട് നടന്ന ഓപ്പണ്‍ ഫോറത്തില്‍ കുഞ്ഞി മുഹമ്മദ് മദനി പറപ്പൂര്‍, പ്രൊഫ. ഹാരിസിബ്‌നു സലീം, ഡോ. സി. മുഹമ്മദ് റാഫി എന്നിവര്‍ നേതൃത്വം നല്‍കി.

ഇന്ന് നടക്കുന്ന സമാപന സമ്മേളനം വിസ്ഡം ഇസ്‌ലാമിക് ഓര്‍ഗനൈസേഷന്‍ സംസ്ഥാന പ്രസിഡണ്ട് പി.എന്‍.അബ്ദുല്‍ ലത്തീഫ് മദനി ഉദ്ഘാടനം ചെയ്യും. കേരള തുറമുഖ വകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍, കെ.കെ.രാഗേഷ് എം.പി. മുഖ്യാതിഥികളാവും. ബാബില്‍ ഗ്രൂപ്പ് ഓഫ് കമ്പനീസ് എം.ഡി. എസ്.മുഹമ്മദ് ബഷീര്‍, യു.എ.ഇ.ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ ജനറല്‍ സെക്രട്ടറി ശംസുദ്ദീന്‍ അജ്മാന്‍, ഐ.എസ്.എം. സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സജ്ജാദ് എന്നിവര്‍ ആശംസയര്‍പ്പിച്ച് സംസാരിക്കും. യു.എ.ഇ. ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ പ്രസിഡണ്ട് ഹുസ്സൈന്‍ സലഫി ഷാര്‍ജ മുഖ്യ പ്രഭാഷണം നടത്തും.

വിവിധ സെഷനുകളില്‍ ഡോ: മുഹമ്മദ് കുട്ടി കണ്ണിയന്‍, അഷ്‌കര്‍ ഇബ്രാഹീം, ഫൈസല്‍ മൗലവി, അബൂബക്കര്‍ സലഫി, അബ്ദുല്‍ മാലിക് സലഫി, ടി.കെ.അഷ്‌റഫ്, സി.പി.സലീം, സി.മുഹാസ്, പി. ലുബൈബ് എന്നിവര്‍ പ്രഭാഷണം നടത്തും.

Read more topics: taliparamba, profcon, sammelanam,
English summary
prfcon sammelanam last day
topbanner

More News from this section

Subscribe by Email