Saturday November 17th, 2018 - 4:47:am
topbanner

പ്രവാസി മലയാളി ഫെഡറേഷന്‍ ധനസഹായം തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ജെനീഷക്ക് കൈമാറി

NewsDesk
പ്രവാസി മലയാളി ഫെഡറേഷന്‍ ധനസഹായം തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ജെനീഷക്ക് കൈമാറി

കോട്ടയം :കോതമംഗലം കുട്ടമ്പുഴ സ്വദേശി 24 വയസ്സ്‌ജെനീഷക്ക് ഹൃദയവും ശ്വാസകോശവും മാറ്റി വയ്ക്കാന്‍ 55 ലക്ഷം രൂപ ആവിശ്യമുള്ള നിര്‍ധനകുടുംബത്തില്‍ പെട്ട ഈ സഹോദരിയെ സഹായിക്കാന്‍ നാട്ടുകാരോടൊപ്പം വിവിധ സംഘടനക്കൊപ്പം പ്രവാസി മലയാളികളുടെ ആഗോള സംഘടനയായ ''പ്രവാസി മലയാളി ഫെഡറേഷന്‍ സൗദിഅറേബ്യയിലെ അല്‍ഖര്‍ജ് യൂണിറ്റ് കോ ഓര്‍ഡിനേറ്റര്‍ ശ്രി ചന്ദ്രസേനന്‍ ശേഖരിച്ച ഒരു ലക്ഷം രൂപ യുടെ ചെക്ക് ഇന്ന് കോട്ടയം ടിബി യില്‍ നടന്ന ചടങ്ങില്‍വെച്ച് മുന്‍ മന്ത്രിയും കോട്ടയം എം എല്‍ എ യുമായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍.പി എം എഫ് രക്ഷാധികാരി ശാന്തിഗിരി മഠാധിപതി. സ്വാമി ഗുരുരത്‌നം ജ്ഞാനതപസ്വി എന്നിവര്‍ ചേര്‍ന്ന് കൈമാറി..

ചടങ്ങില്‍ പി എം എഫ് ഗ്ലോബല്‍ കോഡിനെറ്റര്‍. ജോസ് മാത്യു പനച്ചിക്കല്‍. അധ്യഷത വഹിച്ചു .. ഗ്ലോബല്‍ ട്രഷറര്‍ ഷൌക്കത്ത് പറമ്പി ' സി എം ഡി ആര്‍ ജോര്‍ജ് ഡിക്കാകുടി കേരളത്തിന്റെ ചുമതലയുള്ള വൈസ് പ്രസിഡണ്ട് ബേബിച്ചന്‍ തണ്ടനാമത്ത്, സ്റ്റാന്‍ലി മാത്യു, വനിതാ കോഡിനേറ്റര്‍ സോണിയ മല്‍ഹാര്‍, മഞ്ജു വിനോദ് തുടങ്ങി പി എം എഫ് ന്റെ നിരവധി പ്രവര്‍ത്തകര്‍ പങ്കെടുത്തു.തുടര്‍ന്നും ജനീഷയെ സഹായിക്കാന്‍ കനിവുള്ളവര്‍ പി എം എഫ് മായി ബന്ധപെടണമെന്ന് ഭാരവാഹികള്‍ അറിയിക്കുന്നു. pravasi malayali federation donation to kuttambuzha jeneesha

English summary
pravasi malayali federation donation to kothamangalam kuttambuzha jeneesha one lack cheque
topbanner

More News from this section

Subscribe by Email