Wednesday November 21st, 2018 - 2:04:am
topbanner

പൂവച്ചൽ ജി.വി.എച്ച്.എസ്.എസിന് അവാർഡ് തിളക്കം

fasila
പൂവച്ചൽ ജി.വി.എച്ച്.എസ്.എസിന് അവാർഡ് തിളക്കം

തിരുവനന്തപുരം: സംസ്ഥാനത്തെ മികച്ച പ്രവർത്തനങ്ങൾ നടത്തുന്ന നാഷണൽ സർവ്വീസ് സ്കീം യൂണിറ്റിന് ഡയറക്ടറേറ്റ് തലത്തിലുള്ള അവാർഡ് പൂവച്ചൽ ഗവൺമെന്റ് വൊക്കേഷണൽ ആന്റ് ഹയർ സെക്കന്ററി സ്‌കൂളിലെ എൻ.എസ്.എസ് യൂണിറ്റിന് ലഭിച്ചു. സ്കൂളിലെ വി.എച്ച്.എസ്.ഇ അദ്ധ്യാപകനും എൻ.എസ്.എസ് പ്രോഗ്രാം ഓഫീസറുമായിരുന്ന സമീർ സിദ്ദീഖിയുടെ നേതൃത്വത്തിൽ ആയിരുന്നു ഇത്തരം വൈവിധ്യമാർന്ന പ്രവർത്തനങ്ങൾ നടത്തിയത്.

സഹവാസിക്കൊരു വീട് പദ്ധതി പ്രകാരം ഭവന രഹിതരായവർക്ക് വീട് നിർമ്മിച്ച് കൊടുക്കുക, സൗജന്യ വൈദ്യുതീകരണം, ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും ക്യാൻസർ രോഗികൾക്കും സാന്ത്വന സ്പർശവും കൈത്താങ്ങാവാനും വേണ്ടി ചാണകവും ഗോമൂത്രവും വിറ്റും, ഭക്ഷ്യമേള നടത്തിയും ഫണ്ട് സ്വരൂപിച്ചു. പഴയതും ഉപയോഗപ്രദവുമായ മൂവായിരത്തിലേറെ വസ്ത്രങ്ങൾ ശേഖരിച്ച് പാവങ്ങൾക്ക് നൽകി, ക്യാൻസർ രോഗികൾക്ക് സൗജന്യമായി വിഗ് നിർമ്മിക്കുന്നതിനായി വിദ്യാർത്ഥിനികൾ സ്വന്തം തലമുടി മുറിച്ച് നൽകി.

വികലാംഗയായ യുവാവിന് സൗജന്യമായി ലോട്ടറി ഏജൻസി എടുത്ത് കൊടുത്തും മറ്റ് ജീവിത മാർഗത്തിനായി തൊഴിൽ കണ്ട് പിടിച്ച് കൊടുത്തും ശ്രദ്ധേയനായി. എ.പി.ജെ അബ്ദുൽ ഖലാമിന്റെ ഓർമ്മയ്ക്കായി "ആയിരം അഗ്നിച്ചിറകുകൾ" എന്ന പേരിൽ വിദ്യാർത്ഥികളുടെയും സ്വന്തം വീട്ടിലും പൊതുജനങ്ങൾക്കായി ആയിരത്തിൽപരം പുസ്തകങ്ങളുള്ള ഹോംലൈബ്രറി സ്ഥാപിച്ചു. വിദ്യാർത്ഥിക്കൂട്ടത്തിന്റെ സഹായത്താൽ ഒരു പഞ്ചായത്തിനെ സമ്പൂർണ്ണ ജൈവ പച്ചക്കറിയിലേയ്ക്കും, പേപ്പർ ക്യാരി ബാഗ് ഉപയോഗത്തിലേയ്ക്കും, അവയവദാന സമ്മത പത്രിക സമർപ്പിച്ച ഗ്രാമമാക്കിയും, പ്ലാസ്റ്റിക് രഹിതമാക്കിയും മാറ്റുന്നതിൽ നേതൃത്വം നൽകി.

മികച്ച പ്രവർത്തനങ്ങൾ കാഴ്ചവെയ്ക്കുന്ന എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർമാർക്കു കേന്ദ്ര ഗവൺമെന്റ് നൽകുന്ന നാഷണൽ യങ്ങ് ലീഡേഴ്സ് അവാർഡ്, സംസ്ഥാന സർക്കാരിന്റെ മികച്ച എൻ എസ് എസ് വോളന്റിയർ, ജില്ലയിലെ മികച്ച പി.ടി.എ യ്ക്കുള്ള അവാർഡ്, മികച്ച സാമൂഹിക സേവനത്തിന് അടൂർ ഭാസി കൾച്ചറൽ ഫോറം നൽകുന്ന കർമ്മ രത്ന അവാർഡ്, സീഡ് ഹരിത വിദ്യാലയം, നല്ലപാഠം എ പ്ലസ് സ്കൂൾ, ജലസംരക്ഷണ പ്രവർത്തനത്തിനുള്ള പലതുള്ളി പുരസ്കാരം, മികച്ച രക്തദാന പ്രവർത്തനങ്ങൾക്കുള്ള തെർമോ പെൻ പോൾ അവാർഡ്, മികച്ച കാർഷിക പ്രവർത്തനങ്ങൾക്കുള്ള കൃഷിപാഠം സ്കൂൾ അവാർഡ് തുടങ്ങി നിരവധി അവാർഡുകൾ നേടിയിട്ടുണ്ട്. കൂടാതെ
ജീവ കാരുണ്യം, ഊർജ സംരക്ഷണം, പരിസ്തിഥി സംരക്ഷണം, ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ തുടങ്ങിയവയിൽ മികച്ച പ്രവർത്തനങ്ങൾ നടത്തിയിട്ടുണ്ട്.

 

English summary
poovachal gvhs school award
topbanner

More News from this section

Subscribe by Email