Saturday May 25th, 2019 - 12:49:pm
topbanner
topbanner

പൊന്നാനി മാതൃശിശു ആശുപത്രിയിലെ സീലിംഗ് തകർന്നുവീണ സംഭവം: അന്വേഷണം വേണമെന്ന് എ എൽ സി എ

fasila
പൊന്നാനി മാതൃശിശു ആശുപത്രിയിലെ സീലിംഗ് തകർന്നുവീണ സംഭവം: അന്വേഷണം വേണമെന്ന് എ എൽ സി എ

മലപ്പുറം: പൊന്നാനി താലൂക്ക് മാതൃശിശു ആശുപത്രിയിലെ സീലിംഗ് തകർന്നു വീണ സംഭവത്തിൽ അലൂമിനിയം ലാബർ കോൺട്രാക്റ്റ് അസ്സോസ്സിയേഷൻ ജില്ലാ കമ്മിറ്റി ഉത്കണ്ഠ രേഖപ്പെടുത്തി. അലുമിനിയം ഫ്രാബിക്കേഷൻ രംഗത്ത് പ്രവർത്തിക്കുന്നവരെ പ്രതികൂലമായി ബാധിക്കുന്നതാണ് സംഭവമെന്ന് യോഗം വിലയിരുത്തി.

ശരിയായ രീതിയിൽ സീലീംഗ് വർക്കുകൾ നടത്താത്തതാണ് ഇത്തരം അപകടത്തിന് കാരണമായത്. ഇതിനുത്തദവാദികളായവരെ ശിക്ഷിക്കണമെന്നും യോഗം അഭിപ്രായപ്പെട്ടു. കുറഞ്ഞ കൂലിക്ക് ജോലി അറിയാത്തവരെ ഉപയോഗിച്ച് എത്രയും വേഗത്തിൽ കരാർ പ്രവൃത്തികൾ തീർക്കുകയാണ് പലരും ചെയ്യുന്നത്.

അതിനു പുറമേ ഗുണനിലാവരം ഇല്ലാത്ത മെറ്റീരിയൽസും ഉപയോഗിക്കുന്നു. വർക്ക് കരാറെടുത്തവരും അവർക്ക് കൂട്ട് നിന്നവരുമാണ് പ്രതികൾ. ഇത്തരക്കാർക്കെതിരെ മാതൃകാപരമായ നിയമ നടപടികൾ വൈകിക്കാൻ പാടുള്ളതല്ല. സംഭവത്തെ മലപ്പുറം ജില്ലാ ഭരണസമിതി യോഗം ശക്തമായി അപലപിച്ചു.

മേലിൽ ഇത്തരം സംഭവങ്ങളുണ്ടാകാതിരിക്കാൻ ആവശ്യമായ മാനദണ്ഡങ്ങളുണ്ടാകണമെന്നും യോഗം ആവശ്യപ്പെട്ടുജില്ലാ പ്രസി ഡന്റ് സുരേഷ് പാത്തിപ്പാറ അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ഫസൽ കൊണ്ടോട്ടി സ്വാഗതം പറഞ്ഞു. ജില്ലാ ട്രഷറർ അബ്ദുറഹിമാൻ അരീക്കോട്, നാസർ മേലാറ്റൂർ, ഗഫൂർ പൊന്നാനി എന്നിവർ സംസാരിച്ചു.

 

Read more topics: ponnani, mathru shishu, hospital,
English summary
ponnani mathru shishu hospital ceiling collapsed incident: want to investigate ALCA
topbanner

More News from this section

Subscribe by Email