Saturday June 23rd, 2018 - 5:54:am
topbanner
Breaking News

കോട്ടയത്തു മദ്യലഹരിയിൽ പോലീസുകാരന്റെ പരാക്രമം; കടയുടമക്ക് മർദനമേറ്റു

Mithun muyyam
കോട്ടയത്തു മദ്യലഹരിയിൽ പോലീസുകാരന്റെ പരാക്രമം; കടയുടമക്ക് മർദനമേറ്റു

കോട്ടയം: മദ്യപിച്ചെത്തിയ പോലീസുകാരന്‍ കടയുടമയെ മര്‍ദിക്കുകയും കാലില്‍ ബൈക്ക് കയറ്റിയതായും ആരോപണം. ഇന്നലെ രാത്രി 8.30നു എംഎല്‍ റോഡില്‍ ചന്തക്കവലയ്ക്കുസമീപമാണ് സംഭവം. എംഎല്‍ റോഡില്‍ സ്ഥിതിചെയ്യുന്ന ഇന്ത്യന്‍ കോഫി ഹൗസിനു മുന്പില്‍ വഴിയരി കില്‍ പച്ചക്കറി കച്ചവടം നടത്തുന്ന ഉടമയ്‌ക്കെതിരെയാണു പോലീസുകാരന്റെ അതിക്രമം.

മദ്യപിച്ചെത്തിയ പോലീസുകാരന്‍ പച്ചക്കറി ആവശ്യപ്പെടുകയായിരുന്നു. സാധനത്തിന്റെ പണം ചോദിച്ചപ്പോള്‍ തട്ടിക്കയറുകയുമായിരുന്നു. വാഹനം ഓടിച്ചുകൊണ്ടുപോകാനുള്ള ശ്രമത്തിനിടെ കച്ചവടക്കാരന്റെ കാലിലും കയറി. പരിക്കേറ്റ കച്ചവടക്കാരനു പ്രഥമശുശ്രൂഷ നല്‍കി. വാഹനം ഓടിച്ചുകൊണ്ടുപോകാനാകാതെ ബുദ്ധിമുട്ടിയ പോലീസുകാരന്‍ വാഹനം ഉപേക്ഷിച്ചു രക്ഷപ്പെട്ടു. കടക്കാര്‍ പിന്നാലെ ഓടിയെങ്കിലും പിടികൂടാനായില്ല. പോലീസുകാരന്‍ എത്തിയ ഹോണ്ട ബൈക്കിന്റെ ബാഗില്‍നിന്നും രണ്ടു കുപ്പി വിദേശമദ്യം നാട്ടുകാര്‍ പിടിച്ചെടുത്തു. കടക്കാരുടെ പരാതിയെത്തുടര്‍ന്നു ഡ്യൂട്ടി പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. വെസ്റ്റ് പോലീസ് കേസ് എടുത്തു.

Read more topics: kottayam, police, drank,
English summary
police man beaten up shop owner

More News from this section

Subscribe by Email