Sunday September 22nd, 2019 - 7:26:am
topbanner
Breaking News
jeevanam

' ആകെ കുഴങ്ങി പോലീസ്' : പാലക്കാട് റെയില്‍വേ സ്റ്റേഷനില്‍ കണ്ടെത്തിയ ആസാം പെണ്‍കുട്ടിയുടെ പ്രായത്തിലടക്കം പൊരുത്തക്കേട്

princy
' ആകെ കുഴങ്ങി പോലീസ്' : പാലക്കാട് റെയില്‍വേ സ്റ്റേഷനില്‍ കണ്ടെത്തിയ ആസാം പെണ്‍കുട്ടിയുടെ പ്രായത്തിലടക്കം പൊരുത്തക്കേട്

പാലക്കാട്:പാലക്കാട് ജംഗ്ഷന്‍ റെയില്‍വേ സ്റ്റേഷനില്‍ ദുരൂഹ സാഹചര്യത്തില്‍ കണ്ടെത്തിയ ആസാം പെണ്‍കുട്ടിയുടെ പ്രായം ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ പൊരുത്തക്കേടെന്ന് കണ്ടെത്തല്‍. പതിനേഴുകാരിയെ ആസാമില്‍ നിന്നും ജോലി വാഗ്ദാനം ചെയ്ത് കടത്തിയതാണെന്ന പ്രാഥമിക വിവരങ്ങള്‍ അന്വേഷണത്തില്‍ പൊളിഞ്ഞു.

പെണ്‍കുട്ടി നല്‍കിയ മൊഴിയിലും പൊരുത്തക്കേടുകളുണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ റെയില്‍വേ സി.ഐ: എം.കെ. കീര്‍ത്തിബാബു പറഞ്ഞു.പെണ്‍കുട്ടിക്ക് 22 വയസ് പ്രായമുണ്ടെന്നാണ് നിലവില്‍ അന്വേഷണ സംഘത്തിന് ലഭിച്ച വിവരം. ആസാമിലെ സഹോദരിക്ക് 28 വയസുണ്ടെന്നും അവരേക്കാള്‍ ആറുവയസിന് ഇളയതാണ് പാലക്കാട്ടെത്തിയ പെണ്‍കുട്ടി. ഇവരെ കടത്തികൊണ്ടുവന്നതാണോ സ്വന്തം ഇഷ്ടപ്രകാരം വന്നതാണോ എന്നതിലും സംശയമുണ്ട്.

പാലക്കാട്ടെത്തിയതായി പറയുന്ന സമയം കണക്കാക്കിയാല്‍ പ്രസ്തുത ട്രെയിന്‍ ആ സമയം ഈറോഡിലാണ് എത്തുക.കേരളത്തിലേക്ക് എത്തിച്ചതായി പറഞ്ഞ സമീപവാസിയായ സ്ത്രീയെ കുറിച്ചും വിവരങ്ങളില്ല. ആസമിലെത്തിയ അന്വേഷണ സംഘത്തിന് ഇത്തരത്തിലൊരു വീടോ സ്ത്രീയെയോ കണ്ടെത്താനായില്ല. നിലവില്‍ മനുഷ്യക്കടത്തിനാണ് കേസെടുത്തിട്ടുള്ളതെങ്കിലും ഇത്തരമൊരു സാഹചര്യം ഇല്ലെന്ന നിഗമനത്തിലാണ് അന്വേഷണ സംഘം.

Viral News

Read more topics: Palakkad, asaam girl, founded
English summary
police have doubt about including age of the asaam girl was found at Palakkad railway station
topbanner

More News from this section

Subscribe by Email