Saturday June 23rd, 2018 - 9:07:pm
topbanner
Breaking News

തൃച്ചംബരം ഉത്സവത്തിന്റെ ശോഭ കെടുത്താൻ പോലീസ് ശ്രമിക്കുന്നു:കോൺഗ്രസ്

Mithun muyyam
തൃച്ചംബരം ഉത്സവത്തിന്റെ ശോഭ കെടുത്താൻ പോലീസ് ശ്രമിക്കുന്നു:കോൺഗ്രസ്

കണ്ണൂർ:തളിപ്പറമ്പിൽ നടന്ന അക്രമത്തിന്റെ പേരിൽ തൃച്ചംബരം ഉത്സവത്തിന്റെ ശോഭ കെടുത്താൻ ശ്രമിക്കുന്ന പോലീസ് നടപടി പിൻവലിക്കണമെന്നു തളിപ്പറമ്പ ബ്ലോക്ക് കോൺഗ്രസ് നേതാക്കൾ വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു. അക്രമങ്ങളെ അടിച്ചമർത്താതെ ചരിത്രപരമായി നടുക്കുന്ന ഉത്സവാഘോഷ പരിപാടികൾക്കു അനുമതി നിഷേധിച്ചത് തെറ്റായ നടപടിയാണ് .തളിപ്പറമ്പിൽ നടന്ന അക്രമ സംഭവങ്ങൾ പോലീസ് ലാഘവത്തോടു കൂടി കാണുന്നത് അക്രമം നടത്തുന്നവർക് സഹായകരമാകും .ഇത്തരം സാഹചര്യത്തിൽ രാഷ്ട്രീയ പാർട്ടികളുടെ സർവകക്ഷി യോഗം വിളിച്ചു ചേർക്കാത്തതു പോലീസിന്റെ വീഴ്ചയാണ്. ഇവർ കുറ്റപ്പെടുത്തി.

തളിപ്പറമ്പിൽ പോലീസ് റെയ്ഡ് ശക്തമാക്കണം .തൃച്ചംബരം ഉത്സവത്തിന്റെ ഭാഗമായി സേവാസമിതി നടത്തുന്ന എല്ലാ കാര്യങ്ങൾക്കും കോൺഗ്രസ് പിന്തുണ ഉണ്ടാകും .തളിപ്പറമ്പിലെ സമാധാന അന്തരീക്ഷം തകർക്കുന്ന കക്ഷികൾക്കെതിരെ പോലീസ് മുഖം നോക്കാതെ നടപടി എടുത്തില്ലെങ്കിൽ കോൺഗ്രസ് ശക്തമായ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുമെന്നും നേതാക്കൾ പറഞ്ഞു .പത്രസമ്മേളനത്തിൽ ടി ജനാർദ്ദനൻ ,പി എം പ്രേംകുമാർ ,രാഹുൽ ദാമോദരൻ എന്നിവർ പങ്കെടുത്തു .

Read more topics: taliparamba, trichambaram, police,
English summary
police damaging power of Trichambaram festival:Congress

More News from this section

Subscribe by Email