Friday February 22nd, 2019 - 8:01:am
topbanner

കാരക്കാട് സ്വദേശിക്ക് പോലീസ് കസ്റ്റഡിയിൽ ക്രൂര പീഡനം: ഉന്നതതല അന്വേഷണമാവശ്യപ്പെട്ട് വി എം സുധീരൻ

NewsDesk
കാരക്കാട് സ്വദേശിക്ക് പോലീസ് കസ്റ്റഡിയിൽ ക്രൂര പീഡനം: ഉന്നതതല അന്വേഷണമാവശ്യപ്പെട്ട് വി എം സുധീരൻ

ചെങ്ങന്നൂർ : കഴിഞ്ഞദിവസം രാത്രിയാണ് അഖിലിനെ പോലീസ് കസ്റ്റഡിയിലെടുത്തത്. തുടർന്ന് ക്രൂരമായി പീഡനമേറ്റ് അഖിൽ ആശുപത്രിയിൽ ഗുരുതരാവസ്ഥയിലാണ്.

വിഷയത്തിൽ ഉന്നതതല അന്വേഷണം നടത്തണം. അഖിലിനെ കസ്റ്റഡിയിലെടുത്തു പീഡിപ്പിച്ച പോലീസ് ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്യണമെന്നും വിഎം സുധീരൻ ആവശ്യപ്പെട്ടു.  ചെങ്ങന്നൂർ സി. ഐ റെഡ് വളണ്ടിയറെ പോലെയാണ് പ്രവർത്തിക്കുന്നത്. ഇത്തരം ഉദ്യോഗസ്ഥരാണ് സർക്കാറിന്റെ ഏറ്റവും വലിയ ബാധ്യതയെന്നു० വിഎം സുധീരൻ കൂട്ടിച്ചേർത്തു.

ജനരക്ഷകരാകേണ്ട പോലീസ് കൊലയാളികളായി മാറുന്നു. കാക്കിയുടെ അന്തസ് പാലിക്കാതെ കൊലയാളികളായി മാറിയാൽ അവസാനം പോലീസിനെ രക്ഷിക്കാൻ ഒരു പാർട്ടിക്കും കഴിയില്ലെന്നും സുധീരൻ പറഞ്ഞു. പോലീസിനെ പോലീസ് ആയി പ്രവർത്തിക്കാൻ പിണറായി വിജയൻ അനുവദിക്കുന്നില്ല. ഇനിയും ഇതേ നിലപാട് തുടർന്നാൽ പിണറായി വിജയൻ ഈ പണി നിർത്തി പാർട്ടി സെക്രട്ടറി സ്ഥാനത്തേക്ക് തന്നെ മടങ്ങുന്നതാണ് നല്ലതെന്നും വി എം സുധീരൻ ഓർമിപ്പിച്ചു.

Viral News

English summary
police custody of Karakadu akhil VM Sudheeran demanded a high level inquiry
topbanner

More News from this section

Subscribe by Email