Thursday November 15th, 2018 - 1:20:am
topbanner

ജി. സുധാകരന് എതിരെ മുന്‍ വനിതാ നേതാവ് പോലീസില്‍ പരാതി നല്‍കി

NewsDesk
ജി. സുധാകരന് എതിരെ മുന്‍ വനിതാ നേതാവ് പോലീസില്‍ പരാതി നല്‍കി

അമ്പലപ്പുഴ: ജി. സുധാകരന് എതിരെ മുന്‍ വനിതാ നേതാവ് പോലീസില്‍ പരാതി നല്‍കി. പൊതുവേദിയില്‍ തന്നെയും കുടുംബത്തേയും അപമാനിച്ചെന്നാരോപിച്ച് ജി. സുധാരകരന്‍ എം.എല്‍.എയ്‌ക്കെതിരെ സി.പി.എം മുന്‍ ബ്രാഞ്ച് സെക്രട്ടറിയായ ഉഷാ സാലിയാണ് പോലീസില്‍ പരാതി നല്‍കിയത്.

അമ്പലപ്പുഴ തോട്ടപ്പള്ളി കൊട്ടാരവളവ്ലക്ഷ്മിത്തോപ്പ് റോഡിന്റെ നിര്‍മാണ ഉദ്ഘാടന വേദിയിലായിരുന്നു ആരോപണത്തിന് ഇടയായ സംഭവം. വനിതാ നേതാവിനെതിരെ സുധാകരന്‍ ആക്ഷേപം ഉന്നയിച്ചതിനെ തുടര്‍ന്നു ഇവര്‍ കരഞ്ഞുകൊണ്ടു വേദി വിടുകയായിരുന്നു. പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം നടത്തിയ ചിലരുടെ പ്രവര്‍ത്തനങ്ങളെ എതിര്‍ത്തതു മൂലം തന്നെ ബലിയാടാക്കുകയായിരുന്നു. തന്റെ ഭാഗത്തു തെറ്റുണ്ടെങ്കില്‍ സ്വകാര്യമായി വിളിച്ചു പറയാമായിരുന്നു. ഇതു സംബന്ധിച്ചു കേന്ദ്രകമ്മിറ്റിക്കുവരെ പരാതി നല്കിയിട്ടും ഒരു ആശ്വാസവാക്കുപോലും പറയുവാന്‍ സിപിഎം നേതാക്കളാരും തയാറായില്ലെന്നും ഉഷ ആരോപിച്ചിരുന്നു.

സംഭവത്തില്‍ പാര്‍ട്ടി നടപടിയെടുക്കാത്തതില്‍ പ്രതിഷേധിച്ച് പാര്‍ട്ടിയിലെ പ്രാഥമിക അംഗത്വവും സി.പി.എം ബ്രാഞ്ചിന്റെ സെക്രട്ടറി സ്ഥാനവും ഉഷാ സാലി രാജിവച്ചിരുന്നു.

വിവാദ സ്വാമി നിത്യാനന്ദയും നടി രഞ്ജിതയും തിരുമല ക്ഷേത്രത്തിൽ [വീഡിയോ]

വ്യക്തിനിയമം; കമാല്‍ പാഷ ഇസ്ലാമിനെയും സ്ത്രീകളെയും അപമാനിക്കുന്നെന്ന് കാന്തപുരം

ജഗദീഷിനായി ഊര്‍ജം കളയില്ല; സിദ്ദിഖിനായി പ്രചരണത്തിനിറങ്ങുമെന്ന് സലിം കുമാര്‍

Read more topics: G sudhakaran, CPIM,
English summary
CPIM former branch secretary women police complaint against G sudhakaran
topbanner

More News from this section

Subscribe by Email