Tuesday November 20th, 2018 - 1:21:pm
topbanner

പൊയിനാച്ചി ദന്തല്‍ കോളേജിലേക്ക് നടത്തിയ യുവമോര്‍ച്ചാ മാര്‍ച്ചിന് നേരെ പോലീസ് അതിക്രമം

NewsDesk
പൊയിനാച്ചി ദന്തല്‍ കോളേജിലേക്ക് നടത്തിയ യുവമോര്‍ച്ചാ മാര്‍ച്ചിന് നേരെ പോലീസ് അതിക്രമം

കാസര്‍കോട്: ഐഎസിന് പിന്തുണയുമായി മുസ്ലിം ലീഗ് സപിഎം നേതൃത്വങ്ങള്‍ തന്നെ രംഗത്ത് വന്നത് ആശങ്കയുളവാക്കുന്നുവെന്ന് ബിജെപി ജില്ലാ പ്രസിഡണ്ട് അഡ്വ.കെ.ശ്രീകാന്ത് പറഞ്ഞു. മുസ്ലിം സമുദായം മുഴുവന്‍ തീവ്രവാദികളാണെന്ന് പറയുന്നുവെന്ന തരത്തില്‍ വരുത്തി തീര്‍ക്കാനുള്ള ശ്രമങ്ങളാണ് സിപിഎമ്മും ലീഗും നടത്തുന്നത്. തീവ്രവാദത്തെ സംരക്ഷിക്കുന്ന നിലപാടാണ് ഇവര്‍ രണ്ടുപേരും കൈക്കൊള്ളുന്നത്.Century-Dental-College-Poinachi-isis

തീവ്രവാദികള്‍ ചെയ്യുന്നത് പോലെ തന്നെ സമൂഹത്തിന് ആപല്‍ക്കരമാണ് അവരെ പിന്തുയ്ക്കുന്ന നിലപാട് സ്വീകരിക്കുന്നതെന്ന് ശ്രീകാന്ത് കൂട്ടിച്ചേര്‍ത്തു. യുവമോര്‍ച്ചാ ജില്ലാ കമ്മറ്റി പൊയിനാച്ചി ദന്തല്‍ കോളേജിലേക്ക് നടത്തിയ മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ശ്രീകാന്ത്. ബിജെപി ഓഫിസിന് മുന്നില്‍ നിന്ന് ആരംഭിച്ച മാര്‍ച്ച് കോളേജിന് മുന്നില്‍ പോലീസ് തടഞ്ഞു. സമാധാനപരമായി മാര്‍ച്ച് നടത്തിയ പ്രവര്‍ത്തകര്‍ക്ക് നേരെ പോലീസ് അക്രമം അഴിച്ച് വിട്ടത് അല്പനേരം പ്രവര്‍ത്തകരുമായി വാക്കേറ്റത്തിന് കാരണമായി.Century-Dental-College-Poinachi-isis

യുവമോര്‍ച്ചാ ജില്ലാ പ്രസിഡണ്ട് പി.ആര്‍ സുനില്‍ അദ്ധ്യക്ഷത വഹിച്ചു. ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി എ.വേലായുധന്‍ സംസാരിച്ചു. ബിജെപി ജില്ലാ വൈസ് പ്രസിഡണ്ട് നഞ്ചില്‍ കുഞ്ഞിരാമന്‍ മണ്ഡലം പ്രസിഡണ്ട് പുല്ലൂര്‍ കുഞ്ഞിരാമന്‍, ജനറല്‍ സെക്രട്ടറി ബാബുരാജ്, യുവോമേര്‍ച്ചാ ജില്ലാ ജനറല്‍ സെക്രട്ടറി രാജേഷ്‌കൈന്താര്‍ സ്വാഗതം പറഞ്ഞു. യുവമോര്‍ച്ചാ നേതാക്കളായ കെ.ടി.സുനില്‍ കുമാര്‍, ധനരാജ്, സന്തോഷ് ദൈഗോളി, കീര്‍ത്തന്‍, സജിത്ത്, ജയ്കുമാര്‍ തൂടങ്ങിയവര്‍ നേതൃത്വം നല്‍കി.Century-Dental-College-Poinachi-isis

ശസ്ത്രക്രിയ ചെയ്ത സ്ത്രീകളുടെ നഗ്‌നസെല്‍ഫി ഇന്‍സ്റ്റാഗ്രാമില്‍ ; ഡോക്ടര്‍ക്ക് 1ലക്ഷം ഫോളോവേഴ്സ്

ഫെയ്‌സ്ബുക്കിലൂടെ പരിചയപ്പെട്ട 26കാരി പീഡിപ്പിച്ചുവെന്ന് 17കാരന്‍

കലാഭവന്‍ മണിയുടെ ദുരൂഹ മരണം: അന്വേഷണം നിലച്ചു?

English summary
Yuvamorcha kasarragod district committee march poinachi dental college bjpa president adv,k.srikanath
topbanner

More News from this section

Subscribe by Email