Tuesday September 25th, 2018 - 4:52:am
topbanner

പണംവെച്ച് ചീട്ടുകളി; ആറംഗ സംഘം പിടിയില്‍

fasila
പണംവെച്ച് ചീട്ടുകളി; ആറംഗ സംഘം പിടിയില്‍

തൃശൂര്‍: കൈപ്പറമ്പ് പുത്തൂര്‍ കപ്പേളയ്ക്ക സമീപം പണം വച്ച് ചീട്ടുകളിച്ച അറംഗ സംഘത്തെ പേരാമംഗലം പോലീസ് പിടികൂടി. കൈപ്പറമ്പ് പുത്തൂര്‍ സ്വദേശിയായ തെക്കൂട്ട് വീട്ടില്‍ സതീശന്‍ (51), പോന്നോര്‍ എടക്കളത്തൂര്‍ സ്വദേശിയായ പാമ്പുങ്ങല്‍ വീട്ടില്‍ ദിവാകരന്‍ (51), കൈപ്പറമ്പ് പുത്തൂര്‍ സ്വദേശിയായ കണ്ടിരുത്തി വീട്ടില്‍ സുരേന്ദ്രന്‍ (50), അവണൂര്‍ വരടീയം സ്വദേശിയായ വാഴപ്പിള്ളി വീട്ടില്‍ ബാബു (56), പോന്നോര്‍ ചവറാട്ടില്‍ വീട്ടില്‍ ശിവദാസന്‍ (48), കൈപ്പറമ്പ് പുത്തൂര്‍ സ്വദേശി നെടിയേടത്ത് വീട്ടില്‍ സുദര്‍ശന്‍ (54) എന്നിവരാണ് പിടിയിലായത്.

ഇവരില്‍ നിന്നായി 7100 രൂപ പോലീസ് കണ്ടെടുത്തു. പേരാമംഗലം എസ്.ഐ. കെ.സി. ബൈജുവിന്റെ നേതൃത്വത്തില്‍ സി.പി.ഒ. സജീവ് രാമകൃഷ്ണന്‍, ഷംനാദ് ഖാദര്‍, സരീഷ്, അബിഷ്, രഞ്ജിത്ത് എന്നിവര്‍ ചേര്‍ന്നാണ് ചീട്ടുകളി സംഘത്തെ പിടികൂടിയത്.

Read more topics: thrissur, playing cards, arrested
English summary
playing cards six member group arrested
topbanner

More News from this section

Subscribe by Email