Saturday October 20th, 2018 - 11:35:pm
topbanner
Breaking News

തളിപ്പറമ്പ് പ്ലാത്തോട്ടം അഴീക്കോടന്‍ സ്മാരക വായനശാലയുടെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം ഇന്ന് എം.എം.മണി നിര്‍വ്വഹിക്കും

NewsDesk
തളിപ്പറമ്പ് പ്ലാത്തോട്ടം അഴീക്കോടന്‍ സ്മാരക വായനശാലയുടെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം ഇന്ന് എം.എം.മണി നിര്‍വ്വഹിക്കും

തളിപ്പറമ്പ്: പ്ലാത്തോട്ടം അഴീക്കോടന്‍ സ്മാരക വായനശാലയുടെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം ഇന്ന് വൈകുന്നേരം മന്ത്രി എം.എം.മണി നിര്‍വ്വഹിക്കുമെന്ന് സംഘാടകര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. വായനശാല പരിസരത്ത് നടക്കുന്ന ചടങ്ങില്‍ ജയിംസ്മാത്യു എംഎല്‍എ അധ്യക്ഷത വഹിക്കും. വായനശാലാ ഹാള്‍ മുന്‍ എംഎല്‍എ സി.കെ.പി.പത്മനാഭനും ക്ലബ്ബ് ഓഫീസ് സിപിഎം തളിപ്പരമ്പ് ഏരിയാ സെക്രട്ടറി പി.മുകുന്ദനും ഉദ്ഘാടനം ചെയ്യും. പി.വാസുദേവന്‍ ഫോട്ടോ അനാച്ഛാദനം ചെയ്യും.

കെ.സന്തോഷ് ഉപഹാര വിതരണം നിര്‍വ്ഹിക്കും. സി.വി.ഗിരീശന്‍, ടി.നാരായണന്‍, കെ.ബാലകൃഷ്ണന്‍ നമ്പ്യാര്‍, കെ.മുരളീധരന്‍, ടി.ബാലകൃഷ്ണന്‍, വി.ജയന്‍, ടി.വി.ജയകൃഷ്ണന്‍, കെ.ലത, ടി.പ്രകാശന്‍, എം.പി.റഫീക്ക്, എം.ചന്ദ്രന്‍, കെ.എം.ചന്ദ്രബാബു എന്നിവര്‍ പ്രസംഗിക്കും. തുടര്‍ന്ന് വിവിധ കലാപരിപാടികളും അരങ്ങേറും. 

ടി.ബാലകൃഷ്ണന്‍ അധ്യക്ഷത വഹിക്കും. നഗരസഭാ ചെയര്‍മാന്‍ അള്ളാംകുളം മഹമ്മൂദ് മുഖ്യാതിഥിയായിരിക്കും. പി.പി.മധുസൂതനന്‍, പി.പി.രാജീവ് എന്നിവര്‍ പ്രസംഗിക്കും. വൈകുന്നേരം ഏഴിന് നടക്കുന്ന സാംസ്‌ക്കാരിക സന്ധ്യ കരിവെള്ളൂര്‍ മുരളി ഉദ്ഘാടനം ചെയ്യും. ടി.ബാലകൃഷ്ണന്‍, സി.വി.ഗിരീശന്‍, കെ.എം.ചന്ദ്രബാബു, വി.ജയന്‍, ടി.നാരായണന്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു. thaliparamba plathottam azhekodan smaraka building inauguration

English summary
thaliparamba plathottam azhekodan smaraka building inauguration
topbanner

More News from this section

Subscribe by Email