കണ്ണൂർ/പിലാത്തറ: പുറച്ചേരി ഗവ: യു.പി.സ്കൂളിലെ പാചക മുറിയിൽ ഗ്യാസ് ചോർന്ന് തീ പടർന്നു. പ്യൂൺ എ.വിഷ്ണു നമ്പൂതിരിക്ക് കൈക്ക് സാരമായി പൊള്ളലേറ്റു.
അധ്യാപകരും ഓടി കൂടിയവരും ചേർന്ന് തീ നിയന്ത്രണ വിധേയമാക്കിയ ശേഷം പയ്യന്നൂരിൽ നിന്നെത്തിയ ഫയർഫോഴ്സ് സംഘം തീയണച്ചു.
ഉച്ചഭക്ഷണത്തിനുളള പാചകത്തിനിടെയാണ് സ്റ്റൗവിൽ നിന്ന് ഗ്യാസ് പടർന്നത്.. പാചക തൊഴിലാളിയായ സ്ത്രീയുടെ വസ്ത്രത്തിന് തീപ്പിടിച്ചെങ്കിലും പൊള്ളലേല്ക്കാതെ രക്ഷപ്പെട്ടു.