Wednesday September 26th, 2018 - 6:33:am
topbanner

വേങ്ങക്കോട്ട് പെരുങ്കളിയാട്ടത്തില്‍ ഇന്ന്

Jikku Joseph
വേങ്ങക്കോട്ട് പെരുങ്കളിയാട്ടത്തില്‍ ഇന്ന്

പിലിക്കോട് ദയരമംഗലം ഭഗവതി ക്ഷേത്രത്തില്‍ നിന്നും രാവിലെ 11 ന് ദീപവും തിരിയും എഴുന്നള്ളിച്ചെത്തിക്കുന്നതോടെ പെരുങ്കളിയാട്ടത്തിന് അരങ്ങ് തെളിയും. തുടര്‍ന്ന് കന്നിക്കലവറയിലേക്ക് ദീപം പകരും. ഇതോടൊപ്പം വേങ്ങക്കോട്ട് ഭഗവതിയുടെ പന്തല്‍മംഗലത്തിനുള്ള ഉപ്പുതൊട്ട് കര്‍പ്പൂരം വരെയുള്ള സാധനങ്ങള്‍ ദയരമംഗലത്തുനിന്നും കന്നിക്കലവറയിലേക്ക് എത്തിക്കും.

തുടര്‍ന്ന് പടന്ന കാവുന്തലയിലെ മൂലാരൂഢസ്ഥാനത്തുനിന്നും വേങ്ങക്കോട്ട് ഭാഗവതിയുടേയും വടക്കന്‍കോടി ഈശ്വരന്റെയും കോലധാരികള്‍ കൊടിയില ഏറ്റുവാങ്ങി വേങ്ങക്കോട്ട് ക്ഷേത്രത്തിലെത്തുന്നതോടെ വേങ്ങക്കോട്ട് ഭഗവതിയുടെ ഉച്ചത്തോറ്റവും അതിനുശേഷം വൈരാപുരത്ത് വടക്കന്‍കോടിയുടെ വെള്ളാട്ടവും അരങ്ങിലെത്തും.

സാംസ്‌കാരിക പരിപാടിയില്‍ വൈകീട്ട് നാലിന് മെഗാതിരുവാതിര അരങ്ങേറും. വൈകീട്ട് ഏഴിന്  ആഘോഷ പരിപാടികളുടെ ഉദ്ഘാടനം  മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നിര്‍വ്വഹിക്കും. പ്രശസ്ത പൂരക്കളി മറത്തുകളി പണ്ഡിതന്‍ പി.പി മാധവന്‍ പണിക്കെര ചടങ്ങില്‍ ആദരിക്കും.

രാത്രി ഒന്‍പതിന് പ്രശ്സത സിനിമാ പിന്നണി ഗായകരായ രഞ്ചു ചാലക്കുടി,  രാജ്മോഹന്‍ കൊല്ലം, മെറിന്‍ ഗ്രിഗറി എന്നിവര്‍ നയിക്കുന്ന കണ്ണൂര്‍ സിംഫണി ഓര്‍ക്കസ്ട്രയുടെ ഗാനമേള അരങ്ങേറും. അഖിലേന്ത്യാ പ്രദര്‍ശന നഗരിയില്‍ രാത്രി 8 മുതല്‍  കണ്ണൂര്‍-കാസര്‍ഗോഡ് ജില്ലാതല മൈലാഞ്ചിയടല്‍ മത്സരം നടക്കും.

Read more topics: perumkaliyattam, started, today
English summary
perumkaliyattam today
topbanner

More News from this section

Subscribe by Email