Wednesday October 17th, 2018 - 9:33:am
topbanner
Breaking News

തളിപ്പറമ്പിന്റെ രാവുണർന്നു : സംഗീതത്തിന്‍റെ നിറച്ചാര്‍ത്തുമായി പെരിഞ്ചല്ലൂർ

NewsDesk
തളിപ്പറമ്പിന്റെ രാവുണർന്നു : സംഗീതത്തിന്‍റെ നിറച്ചാര്‍ത്തുമായി പെരിഞ്ചല്ലൂർ

തളിപ്പറമ്പ: പെരിഞ്ചെല്ലൂർ സംഗീത സഭയുടെ മൂന്നാമത് നവരാത്രി സംഗീതോത്സവത്തിന് തുടക്കം.
പെരിഞ്ചെല്ലൂർ സംഗീത സഭയുടെ നേതൃത്വത്തിലുള്ള മൂന്നാമത്തെ നവരാത്രി സംഗീതോത്സവത്തിന്റെ ആദ്യദിനത്തിൽ സംഗീതകുലപതി കാഞ്ഞങ്ങാട് രാമചന്ദ്രന്റെ വായ്‌പാട്ടോടെയാണ് കച്ചേരി തുടങ്ങിയത്. വാതാപി എന്ന കീർത്തനം പാടിയാണ് തുടങ്ങിയത്.

കൃതികളുടെയും രാഗങ്ങളുടെയും തിരഞ്ഞെടുപ്പിൽ ശ്രദ്ധ പുലർത്തി വായ്പാട്ടിന്റെ സൗന്ദര്യം ആവോളം ആസ്വാധമാക്കി. സാമ്പ്രദായക ശൈലിയിലൂന്നിയായിരുന്നു സംഗീതജ്ഞന്റെ സ്വരസഞ്ചാരം. പാവന ഗുരു, ക്ഷിരസാഗര എന്ന കീർത്തനവും പാടിക്കഴിഞ്ഞപ്പോൾ ആസ്വാദകർ ശുദ്ധസംഗീതത്തിന്റെ സുഖമറിഞ്ഞു.

മുതിർന്ന കലാകാരന്മാരായ വയലിനിൽ ആർ. സ്വാമിനാഥൻ, മൃദംഗത്തിൽ എൻ. ഹരി, ഘടത്തിൽ ദീപു ഇളങ്ങുളം കച്ചേരിക്ക് അകമ്പടിയായി. പെരുംചെല്ലൂർ സംഗീത സഭയുടെ സ്ഥാപകൻ വിജയ് നീലകണ്ഠൻ സ്വാഗതം പറഞ്ഞു.

ഇന്ന് കല്യാണാപുരം എസ്‌. അരവിന്ദ് കച്ചേരി അവതപ്പിക്കും. 12 ന് കോട്ടയ്ക്കല്‍ രഞ്ജിത്ത് വാര്യര്‍, 13ന് ജംനീഷ് ഭാഗവതര്‍, 14 ന് ഹരികൃഷ്ണന്‍ മൂഴിക്കുളം, 15 ന് ലക്ഷ്മി കൃഷ്ണകുമാര്‍, അവസാന ദിവസമായ 16 ന് പ്രശസ്ത സംഗീതജ്ഞനും സിനിമാ സംഗീത സംവിധായകനുമായ ശരത് എന്നിവര്‍ കച്ചേരികള്‍ അവതരിപ്പിക്കും.

English summary
perumchellur Sangeetha Sabha navarathri sangeetholsavam taliparamba
topbanner

More News from this section

Subscribe by Email