Thursday November 15th, 2018 - 7:08:pm
topbanner

അഭിഭാഷക വിദ്യാര്‍ത്ഥിനിയെ ക്രൂരമായി കൊലപ്പെടുത്തിയതില്‍ പ്രതിഷേധ പ്രകടനവും യോഗവും സംഘടിപ്പിച്ചു

NewsDesk
അഭിഭാഷക വിദ്യാര്‍ത്ഥിനിയെ ക്രൂരമായി കൊലപ്പെടുത്തിയതില്‍ പ്രതിഷേധ പ്രകടനവും യോഗവും സംഘടിപ്പിച്ചു

പെരുമ്പാവൂരില്‍ അഭിഭാഷക വിദ്യാര്‍ത്ഥിനിയെ ക്രൂരമായി കൊലപ്പെടുത്തിയതില്‍ പ്രതിഷേധിച്ച് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് നേതൃത്വത്തില്‍ ആലപ്പുഴ നഗരത്തില്‍ പ്രകടനവും പൊതുയോഗവും സംഘടിപ്പിച്ചു. കൊലപാതകികളെ എത്രയും വേഗം കണ്ടെത്തണമെന്ന് പ്രകടനക്കാര്‍ ആവശ്യപ്പെട്ടു.

പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയത് ഡെല്‍ഹി നിഭയ മോഡലിലാണ്. സംഭവം നടന്ന് നാലുദിവസവും കഴിഞ്ഞിട്ടും അന്വേഷണം നടത്തുന്ന പോലീസിന് തുമ്പൊന്നും കിട്ടിയിട്ടില്ലന്നാണ് പറയുന്നത്. കൂലിപ്പണിക്കാരിയായ അമ്മയും മകളും മാത്രമായിരുന്നു ഉറച്ച വാതിലുകളില്ലാത്ത വീട്ടില്‍ താമസം.

കൂലിപ്പണി കഴിഞ്ഞ് അമ്മ രാത്രി എട്ടരയ്ക്ക് തിരിച്ചു വന്നപ്പോള്‍ അതി ക്രൂരമായി ആക്രമിക്കപ്പെട്ട് മരിച്ചു കിടക്കുന്ന മകളെയാണ് കണ്ടത്. ഒന്നാഞ്ഞു തള്ളിയാല്‍ തുറന്നു പോകുന്ന വാതിലുകളുള്ള വീടുകളില്‍ അനേകായിരം സ്ത്രീകള്‍ കേരളത്തില്‍ ജീവിക്കുന്നുണ്ട്. അതിനാല്‍ മറ്റൊരാള്‍ക്കുകൂടി ഈ അനുഭവം ഉണ്ടാകാന്‍ ഇടയാകരുതെന്ന് പ്രതിഷേധ യോഗത്തില്‍ സംസാരിച്ചവര്‍ ആവശ്യപ്പെട്ടു.

വൈകിട്ട് 5ന് നഗരചത്വരത്തില്‍ നിന്നാരംഭിച്ച പ്രകടനം മുല്ലക്കല്‍, സീറോ ജംഗ്ഷന്‍ ചുറ്റി ജില്ലാ കോടതിക്കുമുന്നില്‍ സമാപിച്ചു. പരിഷത്ത് ജില്ലാ വൈസ് പ്രസിഡന്റ് കെ.ബി. അജയകുമാര്‍, ജില്ലാ കമ്മിറ്റി അംഗങ്ങളായ ദീപക് ദയാനന്ദന്‍, എം. രാജേഷ്, മേഖലാ പ്രസിഡന്റ് എല്‍.അജിത്, സെക്രട്ടറി പി.എസ്. സ്വരാജ്, സ്വാതി ലക്ഷ്മി, ശ്രുതി, ഗോപിക വിജയപ്രസാദ് തുടങ്ങിയവര്‍ സംസാരിച്ചു.

ജിഷ ക്രൂരമായ ബലാത്സംഗത്തിനിരയായി; ജനനേന്ദ്രിയത്തില്‍ ഇരുമ്പുദണ്ഡ് കുത്തിക്കയറ്റി

പെരുമ്പാവൂരില്‍ കൊല്ലപ്പെട്ട ജിഷ ക്രൂരമായ ബലാത്സംഗത്തിനിരയായെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്

Read more topics: perumbavoor, jisha, murder, case, report
English summary
perumbavoor jisha murder case kerala shastra sahithya parishath protest
topbanner

More News from this section

Subscribe by Email