Wednesday September 18th, 2019 - 5:18:pm
topbanner
Breaking News
jeevanam

പാലക്കാട് ഓട്ടോറിക്ഷ ഡ്രൈവര്‍മാരെ കബളിപ്പിച്ച് പണവുമായി മുങ്ങുന്നയാള്‍ പിടിയില്‍

princy
പാലക്കാട്  ഓട്ടോറിക്ഷ ഡ്രൈവര്‍മാരെ കബളിപ്പിച്ച് പണവുമായി മുങ്ങുന്നയാള്‍ പിടിയില്‍

പാലക്കാട്: ആനക്കര നീലിയാടുളള ഓട്ടോറിക്ഷ ഡ്രൈവറെ കബളിപ്പിച്ച് പണവും വാങ്ങി മുങ്ങിയ ആളെ പോലീസ് പിടികൂടി. വടക്കാഞ്ചേരി, കാഞ്ഞിരക്കോട്, പള്ളിമണ്ണ സ്വദേശി രാജന്‍ നായരെ(74)യാണ് തൃത്താല പോലീസ് പിടികൂടിയത്. വാടകക്ക് ഓട്ടോ വിളിച്ച് ബാങ്ക് ജോലിക്കാരനാണെന്ന് സ്വയം പരിചയപ്പെടുത്തിയശേഷം വക്കീലിന് നല്‍കാനാണെന്നും തിരിച്ച് ബാങ്കിലെത്തിയാല്‍ തരാമെന്നും പറഞ്ഞ് ഡ്രൈവര്‍മാരില്‍നിന്ന് പണവും വാങ്ങി മുങ്ങുകയാണ് ഇയാളുടെ പതിവ്. ചങ്ങരംകുളം, പൊന്നാനി, എടപ്പാള്‍, കൂറ്റനാട്, തൃത്താല തുടങ്ങി വിവിധ ഭാഗങ്ങളിലെ ഓട്ടോ ഡ്രൈവര്‍മാരെയാണ് ഇയാള്‍ ഇത്തരത്തില്‍ കബളിപ്പിച്ചത്.

പോലീസിന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് തിങ്കളാഴ്ച   രാവിലെ തൃത്താല എസ്.ഐ ചിത്തരജ്ഞന്റെ നേതൃത്വത്തിലുളള സംഘമാണ് ഇയാളെ കൊടിക്കുന്നില്‍ വെച്ച് പിടികൂടിയത്. പോലീസ് കേസെടുത്തു.കഴിഞ്ഞ 15നാണ് കേസിനാസ്പദമായ സംഭവം. ഓട്ടോ ഡ്രൈവറായ പോട്ടൂര്‍ കരുവാരക്കുന്നത്ത് ഹൈദറാണ് കബളിപ്പിക്കപ്പെട്ടത്. നീലിയാട്ടില്‍നിന്ന് ഓട്ടം വിളിച്ച പ്രതി കുമ്പിടി, കുറ്റിപ്പുറം എന്നിവിടങ്ങളിലെ ബാങ്കുകളില്‍ പോയ ശേഷം തിരൂര്‍ കോടതിക്കു സമീപം വണ്ടി നിര്‍ത്തി കൈയ്യിലുളള പത്രം ഓട്ടോയില്‍ വെച്ച് കോടതിയില്‍ പോയി വരാമെന്ന് പറഞ്ഞ് പോവുകയായിരുന്നു. പത്ത് മിനിറ്റിനു ശേഷം തിരിച്ച് വന്ന് ബാങ്കില്‍നിന്നും എടുത്തുതരാമെന്ന് പറഞ്ഞ് ഡ്രൈവറോട് 250 രൂപ ആവശ്യപ്പെട്ടു.

ഡ്രൈവര്‍ പേഴ്‌സ് തുറന്നപ്പോള്‍ 2000 രൂപ ഇയാളുടെ ശ്രദ്ധയില്‍പ്പെട്ടതോടെ അതുകൂടി ചേര്‍ത്ത് 2250 രൂപയും വാങ്ങി മുങ്ങുകയായിരുന്നു. ഇപ്പോള്‍ വരാമെന്ന് പറഞ്ഞ് പോയ അപരിചിതന്‍ മണിക്കൂറുകള്‍ കഴിഞ്ഞിട്ടും കാണാതായതിനെ തുടര്‍ന്ന് കോടതിയില്‍ കയറി അന്വേഷിച്ചപ്പോഴാണ് ഇത്തരത്തില്‍ ഒരാള്‍ സ്ഥിരമായി ഓട്ടോറിക്ഷ വിളിച്ച് ഇവിടെ വന്നശേഷം ഡ്രൈവറുടെ കയ്യിലുളള പണവും വാങ്ങി മുങ്ങുന്ന കാര്യം അറിഞ്ഞത്. തുടര്‍ന്ന് ഹൈദര്‍ തിരൂര്‍ പോലീസില്‍ പരാതി നല്‍കി.

Viral News

Read more topics: palakkad, fraud case
English summary
in palakkad a person was arrested for trapped auto drivers for money
topbanner

More News from this section

Subscribe by Email