Saturday February 23rd, 2019 - 6:43:pm
topbanner

പേരാമ്പ്ര സില്‍വര്‍ കോളജിലെ റാഗിങ്: 11 വിദ്യാര്‍ഥികള്‍ക്കെതിരെ കേസ്

sdk
പേരാമ്പ്ര സില്‍വര്‍ കോളജിലെ റാഗിങ്: 11 വിദ്യാര്‍ഥികള്‍ക്കെതിരെ കേസ്

പേരാമ്പ്ര: സില്‍വര്‍ ആര്‍ട്‌സ് ആന്റ് സയന്‍സ് കോളജിണ്ടലുണ്ടായ റാഗിങ് സംഭവത്തില്‍ കുറ്റക്കാരായ 11 വിദ്യാര്‍ഥികള്‍ക്കെതിരെ പോരാമ്പ്ര പൊലിസ് കേസെടുത്തു. റാഗിങ്ങിനിരയായ ഒന്നാം വര്‍ഷ ബി.എസ്.സി വിദ്യാര്‍ഥിനിയുടെയും രക്ഷിതാവിന്റെയും പരാതിയില്‍ അന്വേഷണം നടത്തിയ കോളജ് അധികൃതരും ആന്റി റാഗിങ് സമിതിയും പരാതി ശരിയാണെന്ന് മനസിലാക്കിയതോടെ പേരാമ്പ്ര പൊലിസില്‍ റിപ്പോര്‍ട്ട് നല്‍കുകയായിരുന്നു.

കഴിഞ്ഞ 20നാണ് സംഭവം നടന്നത്. വിദ്യാര്‍ഥിനിയോട് ചെരിപ്പ് കൈയില്‍ ധരിച്ച് മുട്ടിലിഴയാനും തവളച്ചാട്ടം നടത്താനും നിര്‍ബന്ധിച്ചത്. കൂടാതെ പെണ്‍കുട്ടിയുടെ ശിരോവസ്ത്രം പിടിച്ചുമാറ്റിയതായും പരാതിയില്‍ പറയുന്നു. മൂന്നാം സെമസ്റ്റര്‍ വിദ്യാര്‍ഥികളായ മിയാസ് ടി.പി, മുഹമ്മദ് ആശിര്‍, അലിഫ് റഹ്മാന്‍, ശുഭലക്ഷ്മി, സെമിയ ഷെറിന്‍, സിയാദ്, പി.പി.ഫസ്‌ന, ജംഷീര്‍ മുഹമ്മദ്, റുഫൈദ്, മുഹമ്മദ് , അല്‍ത്താഫ് എന്നിവര്‍ക്കെതിരേയാണ് കേസെടുത്തത്. മുഴുവന്‍ പ്രതികളും ഒളിവിലാണ്.

Viral News

English summary
silver arts and science college ragging case
topbanner

More News from this section

Subscribe by Email