Wednesday November 14th, 2018 - 3:02:pm
topbanner

റബര്‍ കര്‍ഷകരുടെ ചക്ക വിഭവങ്ങള്‍ക്ക് ദിശമേളയില്‍ പ്രിയം

Mithun Muyyam
റബര്‍ കര്‍ഷകരുടെ ചക്ക വിഭവങ്ങള്‍ക്ക് ദിശമേളയില്‍ പ്രിയം

കോട്ടയം: കഞ്ഞിരമറ്റത്തെ റബര്‍ കര്‍ഷകര്‍ തയ്യാറാക്കി വില്‍ക്കുന്ന ചക്ക വിഭവങ്ങള്‍ക്ക് നാഗമ്പടം മൈതാനിയില്‍ നടക്കുന്ന ദിശമേളയില്‍ പ്രിയമേറുന്നു. റബര്‍ കൃഷിയില വരുമാനം നഷ്ടപ്പെട്ട കാഞ്ഞിരമറ്റം ഫാര്‍മേഷ്സ് ക്ലബ്ബ് അംഗങ്ങളാണ് ചക്കയിലൂടെ വരുമാനം കണ്ടെത്താനുള്ള സംരംഭവുമായി മേളയില്‍ പങ്കെടുക്കുന്നത്.

ചക്കവറ്റല്‍, ചക്കവരട്ടി, ചക്കവട, ചക്കജ്യൂസ് തുടങ്ങി പത്തോളം വിഭവങ്ങളാണ് ഇവരുടെ സ്റ്റാളില്‍ വിറ്റഴിക്കുന്നത്. പായ്ക്കറ്റിലാക്കിയ തേന്‍ വരിക്ക ചുളകള്‍ക്ക് മുപ്പത് രൂപയാണ് വില. പച്ച ചക്ക അരച്ചുണ്ടാക്കുന്ന വടയ്ക്കും ഇവിടെ നല്ല ഡിമാന്‍ഡാണ്.

ചൂടിന്റെ കാഠിന്യമകറ്റാന്‍ കെല്‍പ്പുള്ള ചക്കജ്യൂസിനും ആവശ്യക്കാര്‍ ഏറെയാണ്. ചക്കപ്പഴം അരച്ചതും തേനും ഏലയ്ക്കയും ചേര്‍ത്തു തയ്യാറാക്കുന്ന ജ്യൂസ് തണുപ്പിച്ചാണ് നല്‍കുന്നത്. മുന്നൂറോളം കര്‍ഷകര്‍ അംഗങ്ങളുള്ള ക്ലബ്ബിന് ചക്കവിഭവങ്ങളുണ്ടാക്കാന്‍ പാമ്പാടി ബ്ലോക്കില്‍ നിന്നാണ് പരിശീലനം ലഭിച്ചത്. നമ്പാര്‍ഡിന്റെ കീഴില്‍ രൂപീകരിച്ചിട്ടുള്ള ക്ലബ്ബിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് കൃഷിഭവനും സഹായം നല്‍കുന്നുണ്ട്. ക്ലബ്ബ് പ്രസിഡന്‍ഡ് ടോം ജേക്കബ്ബ് പാലയ്ക്കല്‍, സെക്രട്ടറി ജോസ് തോമസ് എന്നിവര്‍ നേതൃത്വം നല്‍കുന്ന ക്ലബ്ബിലെ പുരുഷന്മാര്‍ ചേര്‍ന്നാണ് മേളയില്‍ രുചിയേറുന്ന ചക്കവിഭവങ്ങള്‍ തയ്യാറാക്കി വിളമ്പുന്നത്

English summary
people like Jackfruit dish in disha
topbanner

More News from this section

Subscribe by Email