Tuesday November 13th, 2018 - 11:46:pm
topbanner

വിദ്യാഭ്യാസ വായ്പയുടെ പേരില്‍ ബാങ്കുകളുടെ ഭീഷണി;സര്‍ക്കാര്‍ സത്വര നടപടി സ്വീകരിക്കണമെന്ന് പി.സി.ജോര്‍ജ്

rajani v
വിദ്യാഭ്യാസ വായ്പയുടെ പേരില്‍ ബാങ്കുകളുടെ ഭീഷണി;സര്‍ക്കാര്‍ സത്വര നടപടി സ്വീകരിക്കണമെന്ന് പി.സി.ജോര്‍ജ്

കോട്ടയം: വിദ്വാഭ്യാസ വായ്പ എടുത്ത് തിരിച്ചടവ് മുടങ്ങിയവരെ ബാങ്കുകളും റവന്യു ഉദ്യോഗസ്ഥരും ചേര്‍ന്ന് പീഡിപ്പിക്കുകയാണെന്നും ഇതിനെതിരെ സര്‍ക്കാര്‍ ശക്തമായ നടപടി സ്വീകരണക്കണമെന്നും പി.സി.ജോര്‍ജ് എം.എല്‍.എ വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു. കേരളത്തിലെ സാമ്പത്തിക ശേഷിയില്ലാത്ത ആയിരകണക്കിന് കുടുംബങ്ങള്‍ക്ക് വിദ്യാഭ്യാസ വായ്പ കടക്കെണിയായി മാറിയിരിക്കുകയാണ്.

വായ്പ തിരിച്ചടവ് മുടങ്ങിയവരെ ജപ്തി നടപടികളെക്കുറിച്ചുള്ള ഭയം വേട്ടയാടുകയാണ്. അടവുമുടങ്ങിയാല്‍ പിന്നീട് വായ്പ ലഭിക്കില്ലെന്ന അവസ്ഥയുമുണ്ട്. വിദ്യഭ്യാസ വായ്പ തിരിച്ചടവ് സഹായ പദ്ധതിയില്‍ അപേക്ഷിച്ചിട്ടുള്ളവര്‍ക്കും അര്‍ഹതയുള്ളവര്‍ക്കും എതിരെ 2016 മുതല്‍ 2020വരെയുള്ള കാലയളവില്‍ നിയമ നടപടികള്‍ സ്വീകിരിക്കാന്‍ പാടില്ല.

പദ്ധതിയുടെ ആനുകൂല്യം വായ്പയെടുത്ത വിദ്യാര്‍ത്ഥികള്‍ക്ക് ലഭ്യമാക്കിയശേഷമെ ജപ്തി നടപടിപോലുള്ള നിയമനടപടികളിലേക്ക് ബാങ്കുകള്‍ കടക്കാവു എന്ന് സര്‍ക്കാര്‍ പ്രത്യേകം എടുത്തുപറഞ്ഞിട്ടുണ്ടെന്നും പദ്ധതിയുടെ കാലാവധി നാലുവര്‍ഷമാണെന്നും ജോര്‍ജ് ഓര്‍മ്മിപ്പിച്ചു.

വിദ്യാഭ്യാസ വായ്പ നല്‍കുന്നതില്‍ ബാങ്കുകള്‍ ഇപ്പോഴും ചിറ്റമ്മനയമാണ് സ്വീകരിക്കുന്നതെന്നും ഇതിനെതിരെ വിദ്യാര്‍ത്ഥിസംഘടനകള്‍ മുന്നോട്ടുവരണമെന്നും ജോര്‍ജ് ആവശ്യപ്പെട്ടു.

എഡ്യൂക്കേഷന്‍ ലോണേഴ്സ് വെല്‍ഫയര്‍ അസോസിയേഷന്‍ ഭാരവാഹികളായ ജോസ് ഫ്രാന്‍സിസ്, രാജന്‍ തോമസ്, അബ്ദുള്‍ മജീദ്, എം.ഇ.ജോയി, ഓമന മാത്യു തുടങ്ങിയവരും വാര്‍ത്താ സമ്മേളനത്തില്‍ സംബന്ധിച്ചു.

 

 

Read more topics: pc george, respond, education loan
English summary
pc george respond education loan
topbanner

More News from this section

Subscribe by Email