Tuesday September 25th, 2018 - 2:50:pm
topbanner

കാത്തിരിപ്പിന് വിരാമം ;പഴയങ്ങാടി താവം റെയിൽവേ മേൽപ്പാലം നിർമ്മാണം അന്തിമഘട്ടത്തിൽ

Renjini
കാത്തിരിപ്പിന് വിരാമം ;പഴയങ്ങാടി താവം റെയിൽവേ മേൽപ്പാലം നിർമ്മാണം അന്തിമഘട്ടത്തിൽ

പഴയങ്ങാടി:കാത്തിരിപ്പിന് വിരാമം പഴയങ്ങാടി താവം റെയിൽവേ മേൽപ്പാലം നിർമ്മാണം അന്തിമഘട്ടത്തിൽ . അഞ്ച് വർഷത്തെ കാത്തിരിപ്പിനൊടുവിൽ താവം റെയിൽവേ മേൽപ്പാലം ഗതാഗതത്തിന് തുറന്ന് കൊടുക്കയാണ് .

2013 ൽ ആരംഭിച്ച പ്രവൃത്തിയാണ് ഇപ്പോൾ പൂർത്തിയായത്. പാലത്തിന്റെ കോൺക്രീറ്റ് പ്രവൃത്തിയും താറിങ്ങ് പ്രവൃത്തിപെയിന്റിങ്ങ് ജോലിയും, റോഡ് മാർക്കിങ്ങ് പ്രവൃത്തിയും തെരുവ് വിളക്ക് സ്ഥാപിക്കൽ പ്രവൃത്തിയും അന്തിമഘട്ടത്തിലാണ്. 

 പാലത്തിന് മുകളിലെ വളവ് അപകടങ്ങൾക്ക് കാരണമാകുമെന്ന ആശങ്ക ജനങ്ങൾക്കിടയിലുണ്ട്. ഇത് പരിഹരിക്കാൻ ദിശാ സൂചകങ്ങൾ സ്ഥാപിക്കുമെന്നും പാലത്തിന് മുകളിലൂടെയുള്ള പരമാവതി വേഗത 20 സ്പിട് ലിമിറ്റാക്കുമെന്നുമാണ് അധികൃതർ പറയുന്നത്.

ജനങ്ങളുടെ യാത്രാദുരിതത്തിന് അറുതി വരുത്താൻ പാലം ഉൽഘാടനത്തിന് കാത്തുനിൽക്കാതെ തുറന്ന് കൊടുക്കുമെന്ന് ടിവി രാജേഷ് എംഎൽഎ പറഞ്ഞു കെ എസ് ടി പി പദ്ധതിയുടെ ഭാഗമായുള്ള പാപ്പിനിശ്ശേരി മേൽപ്പാലം നേരത്തെ പൂർത്തിയായിരുന്നു. കണ്ണൂർ പയ്യന്നൂർ ദേശീയപാതയിലൂടെ കടന്ന് പോകുന്ന വാഹനങ്ങൾക്ക് 8 കിലോമീറ്റർ ദൂര കുറവ് ലഭിക്കും.

English summary
In the final stage of construction of the carriageway
topbanner

More News from this section

Subscribe by Email