Saturday November 17th, 2018 - 8:12:am
topbanner

പഴയങ്ങാടി പോലീസ് അനധികൃത മണല്‍ക്കടത്തിനെതിരെ നടപടി ശക്തമാക്കി

NewsDesk
പഴയങ്ങാടി പോലീസ് അനധികൃത മണല്‍ക്കടത്തിനെതിരെ നടപടി ശക്തമാക്കി

പഴയങ്ങാടി : പഴയങ്ങാടി പോലീസ് സ്റ്റേഷന്‍ പരിധിയില്‍ അനധികൃത മണല്‍ക്കടത്ത് വ്യാപകമാണെന്ന പരാതികളെ തുടര്‍ന്ന് പഴയങ്ങാടി പോലീസ് മണല്‍ വേട്ട ശക്തമാക്കി. അനധികൃത മണല്‍ക്കടത്തുമായി ബന്ധപ്പെട്ട് ദിനം പ്തി നിരവധി പരാതികളാണ് പഴയങ്ങാടി പോലീസ് സ്റ്റേഷന്‍ പരിധിയില്‍ ഉയരുന്നത്.

പരാതി വ്യാപകമായതിനെ തുടര്‍ന്ന് പഴയങ്ങാടി എസ്.ഐ പി.എ ബിനുമോഹന്റെ നേതൃത്വത്തില്‍ ഇന്ന് പുലര്‍ച്ചെ 1.30 ഓടെ മാട്ടൂല്‍ കടപ്പുറത്ത് നടത്തിയ പരിശോധനയില്‍ ഒരു മണല്‍ ലോറിയും അനുബന്ധ സാധനങ്ങളും പിടികൂടി കേസ് രജിസ്റ്റര്‍ ചെയ്തു.

ഡ്രൈവറും കൂടെ ഉള്ള ആളും പോലിസിനെ കണ്ട് ഓടി രക്ഷപ്പെട്ടു. കഴിഞ്ഞ ഒരാഴ്ച്ചക്കുള്ളില്‍ മൂന്ന് മണല്‍ കടത്ത് വാഹനങ്ങള്‍ പിടികൂടിയിട്ടുണ്ട്. വരും ദിവസങ്ങളിലും പരിശോധന കര്‍ശനമാക്കുമെന്ന് പൊലിസ് പറഞ്ഞു.

English summary
pazhayangadi police detains illegal sand mining
topbanner

More News from this section

Subscribe by Email