Thursday March 21st, 2019 - 9:49:pm
topbanner
topbanner

പയ്യന്നൂർ പൂന്തുരുത്തി മുച്ചിലോട്ട് പെരുങ്കളിയാട്ടം: പന്തൽ മംഗലത്തിന് ക്ഷണിക്കാൻ നാട്ടെഴുന്നള്ളത്ത് തുടങ്ങി

fasila
പയ്യന്നൂർ പൂന്തുരുത്തി മുച്ചിലോട്ട് പെരുങ്കളിയാട്ടം: പന്തൽ മംഗലത്തിന് ക്ഷണിക്കാൻ നാട്ടെഴുന്നള്ളത്ത് തുടങ്ങി

കണ്ണൂർ: പയ്യന്നൂർ പൂന്തുരുത്തി മുച്ചിലോട്ട് ഭഗവതി ക്ഷേത്രത്തിൽ പതിമൂന്ന് വർഷങ്ങൾക്ക് ശേഷം ഫെബ്രുവരി നാല് മുതൽ ഏഴ് വരെ നടക്കുന്ന പെരുങ്കളിയാട്ടത്തിന് തമ്പുരാട്ടിയുടെ പന്തൽ മംഗലത്തിന് നാട്ടുകൂട്ടങ്ങളെ ക്ഷണിക്കാനുള്ള നാട്ടെഴുന്നള്ളത്തിന് തുടക്കം കുറിച്ച് രാവിലെ 9 മണിയോടെ മുച്ചിലോട്ട് ഭഗവതിയുടെയും കണ്ണങ്ങാട്ട് ഭഗവതിയുടെയും പുലിയൂർ കാളിയുടെയും പുലിയൂർ കണ്ണന്റെയും പ്രതിപുരുഷന്മാർ അരങ്ങിലിറങ്ങി.തുടർന്ന് കോയ്മാർ സമേതം സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലെത്തി മൊഴി പറഞ്ഞ് കുറിയിട്ട ശേഷം തന്ത്രി മഠത്തിലെത്തി. അവിടെ നിന്ന് കോറമംഗലത്ത് നിന്ന് മുച്ചിലോട്ട് ഭഗവതിയെ പയ്യന്നൂരിലെത്തിച്ച ചൂവാട്ട പൊതുവാളുടെ ആരൂഢം നിൽക്കുന്ന ഇടത്തെത്തി കുറിയിട്ട് കാമ്പ്രത്ത് തറവാട്ടിലെത്തി.

കൈ വിളക്കുകാരും കാരണവന്മാരും വാല്യക്കാരും അടങ്ങുന്ന സംഘം മെയ്യാളായി പൊത്തിയും പരിചയും പിടിച്ച് പോത്തേര വീട്ടിലെ വഴി അനന്തിരന്റെ അകമ്പടിയോടെ ഇട വീടും ചുങ്കവുമില്ലാതെ പയ്യന്നൂർ തറയിലെ വീടുകൾ കയറിയിറങ്ങും. എല്ലാ വർഷവും പൂരത്തിന്റെ പിറ്റേന്നാണ് നാട്ടെഴുന്നള്ളത്ത് തുടങ്ങുന്നത്. ഇത്തവണ തമ്പുരാട്ടിയുടെ പന്തൽ മംഗലത്തിന് ദേവി തന്നെ നേരിട്ടെഴുന്നള്ളി നാട്ടുകൂട്ടത്തെ ക്ഷണിക്കുന്ന സങ്കൽപ്പത്തിലാണ് പ്രതിപുരുഷന്മാരുടെ എഴുന്നെള്ളത്ത് നടക്കുന്നത്.

Viral News

Read more topics: payyanur, Muchilot, Perumkaliyattam,
English summary
payyanur poonthuruthi muchilottu perumkaliyattam
topbanner

More News from this section

Subscribe by Email