Thursday September 20th, 2018 - 1:02:pm
topbanner
Breaking News

വനഭൂമിക്ക് പട്ടയം നൽകൽ; സംയുക്ത പരിശോധന നവംബറിൽ പൂർത്തിയാക്കണം: വയനാട് ജില്ലാകളക്ടർ

suvitha
വനഭൂമിക്ക് പട്ടയം നൽകൽ; സംയുക്ത പരിശോധന നവംബറിൽ പൂർത്തിയാക്കണം: വയനാട് ജില്ലാകളക്ടർ

വയനാട്: 1977 ജനുവരി ഒന്നിനു മുമ്പ് വനഭൂമി കൈവശം വച്ചിരുന്നവർക്ക് പട്ടയം നൽകുന്നത് സംബന്ധിച്ച റവന്യൂ-ഫോറസ്റ്റ്-വിവിധ വകുപ്പുകളുടെ സംയുക്ത പരിശോധന നവംബർ 30 ന് മുമ്പ് പൂർത്തിയാക്കാൻ ജില്ലാ കളക്ടർ എസ് .സുഹാസ് നിർദ്ദേശം നൽകി. കളക്ടറുടെ അധ്യക്ഷതയിൽ കളക്ട്രേററിൽ ചേർന്ന സംയുക്ത പരിശോധന സംബന്ധിച്ച യോഗത്തിലാണ് തീരുമാനം. നടപടികൾ ത്വരിതപ്പെടുത്താനാണ് ജില്ലാ കളക്ടർ അടിയന്തരമായി യോഗം വിളിച്ചത്. ബത്തേരി, വൈത്തിരി, മാനന്തവാടി താലൂക്കുകളിലെ സംയുക്ത പരിശോധനയാണ് നടന്നുവരുന്നത്.

വൈത്തിരിയിലെ പരിശോധന പൂർത്തിയായിട്ടില്ല. ബത്തേരിയിലെയും മാനന്തവാടിയിലേയും സംയുക്ത പരിശോധന പൂർത്തിയായിട്ടുണ്ട്. എന്നാൽ തുടർ നടപടികൾ പൂർത്തിയാക്കേണ്ടതുണ്ട്. ഇത് വേഗത്തിലാക്കാൻ ഉദ്യേഗസ്ഥൻമാർക്ക് കളക്ടർ നിർദ്ദേശം നൽകി. 77 ന് മുമ്പ് കൈവശം വച്ചുവരുന്നതും പട്ടയപ്രകാരം കൈവശം വയ്ക്കുന്നതും ആയ ഭൂമിക്ക് കൈവശരേഖ ലഭ്യമാക്കുന്നതിന്റെ ഭാഗമായാണ് സംയുക്ത പരിശോധന.

പരിശോധനയും മറ്റ് നടപടിക്രമങ്ങളും വേഗത്തിലാക്കാൻ ഡി.എഫ്.ഒ.യെ കോർഡിനേറ്ററായും രണ്ട് ഡെപ്യൂട്ടി കലക്ടർമാരെ നോഡൽ ഒാഫീസർമാരായും നിയമിച്ചിട്ടുണ്ട്. റവന്യു, ഫോറസ്റ്റ്, സർവ്വേ, കൃഷി, ബന്ധപ്പെട്ട വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ ചേർന്ന് ജില്ലയിൽ ബാക്കിയുള്ള അപേക്ഷകൾ പരിശോധിച്ച് റിപ്പോർട്ട് സമർപ്പിക്കും. സംയുക്ത പരിശോധനയും സമ്പൂർണ്ണ റിപ്പോർട്ടും ഡിസംബർ 31ന് മുമ്പ് റവന്യു മന്ത്രിക്ക് നൽകും.

ബത്തേരി, മാനന്തവാടി താലൂക്കുകളിലെ സംയുക്ത പരിശോധനയുടെ ചുമതല ബത്തേരി സ്പെഷ്യൽ ഡെപ്യൂട്ടി കളക്ടർ എൽ.ആറിനും വൈത്തിരി താലൂക്കിലെ ചുമതല കൽപ്പറ്റ സ്പെഷ്യൽ ഡെപ്യൂട്ടി കളക്ടർ എൽ.എയ്ക്കും നൽകിയിട്ടുണ്ട്. സംയുക്ത പരിശോധന സമയബന്ധിതമായി പൂർത്തിയാക്കാൻ എല്ലാ വകുപ്പുകളും ഒത്തൊരുമിച്ച് പ്രവർത്തിക്കണമെന്ന് ജില്ലാ കളക്ടർ നിർദ്ദേശിച്ചു. യോഗത്തിൽ സ്പെഷ്യൽ ഡെപ്യൂട്ടി കളക്ടർമാരായ വി.പി.കതിർ വടിവേലു, ചാമിക്കുട്ടി, ഡെപ്യൂട്ടി കളക്ടർ സന്തോഷ് കുമാർ, ഫോറസ്റ്റ്, സർവ്വെ, കൃഷി വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.

Read more topics: wayanad, pattayam, collector,
English summary
pattayam: The joint test must be completed in November; collector
topbanner

More News from this section

Subscribe by Email