topbanner
Tuesday October 17th, 2017 - 5:35:am
topbanner

പത്തനംതിട്ട: ഷീ ഓട്ടോ ഡ്രൈവര്‍മാരുടെ യുണിയന് തുടക്കമായി

suvitha
പത്തനംതിട്ട: ഷീ ഓട്ടോ ഡ്രൈവര്‍മാരുടെ യുണിയന് തുടക്കമായി

പത്തനംതിട്ട: ജില്ലയില്‍ ഷീ ഓട്ടോ ഡ്രൈവര്‍മാര്‍ക്ക് ഇനി സംഘടനയുടെ തണല്‍. ഐ എന്‍ ടി യു സി നേതൃത്വത്തില്‍ ഓട്ടോറിക്ഷകള്‍ ഓടിക്കുന്ന വനിതകളുടെ യുണിയന് തുടക്കമായി. കോന്നി നിയോജകമണ്ഡലത്തിലെ മുഴുവന്‍ വനിതാ ഓട്ടോറിക്ഷ സാരഥികകളും അംഗമായതോടെ ആ മേഖലയില്‍ ഐ എന്‍ ടി യു സി കുത്തക നേടി.

സ്ത്രീ ഡ്രൈവര്‍മാര്‍ക്ക് ഉണ്ടാകുന്ന തൊഴില്‍ സംബന്ധിച്ച പ്രശ്‌നങ്ങള്‍ നേരിടാന്‍ പുരുഷന്‍മാരുടെ പ്രത്യേക കര്‍മ്മ സേനയുടെ സഹായം നല്‍കും. സതേണ്‍ മോട്ടോര്‍ ആന്‍ഡ്‌ റോഡ്‌ ട്രാന്‍സ്പോര്‍ട്ട് (സ്മാര്‍ട്ട്‌ )വര്‍ക്കേഴ്സ് യുണിയന്‍ സംസ്ഥാന പ്രസിഡന്റ് ജ്യോതിഷ്കുമാര്‍ മലയാലപ്പുഴ ഉദ്ഘാടനം ചെയ്തു.

ഹരിദാസ്‌ ഇടത്തിട്ട അധ്യക്ഷത വഹിച്ചു. എം.രജനി, വി എന്‍ ജയകുമാര്‍, സുരേഷ് കൊക്കാതോട്, ഉദയകുമാര്‍, നുറുദീന്‍, വിശ്വമണി എന്നിവര്‍ പ്രസംഗിച്ചു. ഭാരവാഹികള്‍, ശശികല കെ സി (പ്രസിഡന്റ്) മിനി മാത്യു (വൈസ് പ്രസിഡന്റ്) രോഹിണി കുട്ടപ്പന്‍ (ജനറല്‍സെക്രട്ടറി)സുകു ഉണ്ണി (സെക്രട്ടറി) മഞ്ച്ജു എസ്(ട്രഷറര്‍) എന്നിവർ പങ്കെടുത്തു.

English summary
pathanamthitta: started union of she auto drivers
topbanner topbanner

More News from this section

Subscribe by Email