Monday October 22nd, 2018 - 7:39:am
topbanner
Breaking News

പരിസ്ഥിതി ദിനത്തില്‍ കാര്‍ഷിക മുന്നേറ്റത്തിന് പദ്ധതിയുമായി പത്തനംതിട്ട കുടുംബശ്രീ ജില്ലാ മിഷന്‍

Aswani
പരിസ്ഥിതി ദിനത്തില്‍ കാര്‍ഷിക മുന്നേറ്റത്തിന് പദ്ധതിയുമായി പത്തനംതിട്ട കുടുംബശ്രീ ജില്ലാ മിഷന്‍

പത്തനംതിട്ട: ലോക പരിസ്ഥിതി ദിനത്തില്‍ വേറിട്ട പദ്ധതിയുമായി കുടുംബശ്രീ ജില്ലാമിഷന്‍ കാര്‍ഷിക മുന്നേറ്റത്തിന് വഴിയൊരുക്കുന്നു. ജില്ലയിലെ കൃഷി യോഗ്യമായ തരിശു നിലങ്ങള്‍ മുഴുവന്‍ തദ്ദേശഭരണസ്ഥാപനങ്ങളുടെ സഹായത്തോടെ കുടുംബശ്രീ സംഘ കൃഷി ഗ്രൂപ്പുകള്‍ ഏറ്റെടുക്കും.

നെല്‍കൃഷി പ്രോത്സാഹിപ്പിക്കുക, തവിട് അരിയുടെ ഉപഭോഗം വര്‍ധിപ്പിക്കുക, ജൈവകൃഷി പ്രോത്സാഹിപ്പിക്കുക തുടങ്ങിയ ലക്ഷ്യത്തോടെ കുടുംബശ്രീ സംഘകൃഷി ഗ്രൂപ്പുകള്‍ കൃഷി ചെയ്‌തെടുത്ത നെല്ല് പുഴുങ്ങി കുത്തി അരിയാക്കി നല്‍കും. ഇതിനായുള്ള മിനി റൈസ്മില്‍ ജില്ലാ കുടുംബശ്രീ മിഷന്‍ സൗജന്യമായി സിഡിഎസുകള്‍ക്ക് നല്‍കും.

പരിസ്ഥിതി ദിനത്തില്‍ ഈ പദ്ധതി പ്രകാരമുള്ള ആദ്യ മിനി റൈസ്മില്‍ കുടുംബശ്രീ ജില്ലാമിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ എസ്. സാബിര്‍ഹുസൈനില്‍ നിന്നും വള്ളിക്കോട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ലിസിമോള്‍ ജോസഫും സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ ശ്രീജയും ചേര്‍ന്ന് ഏറ്റുവാങ്ങി.

English summary
Kudumbasree District Mission Pathanamthitta start project is aimed for agriculture development in environment day
topbanner

More News from this section

Subscribe by Email