Thursday May 24th, 2018 - 1:39:pm
topbanner

പത്തനംതിട്ട ജില്ലാ കലോത്സവം: മൂന്നാം ദിനം കോന്നിയുടെ ആധിപത്യം; മല്ലപ്പള്ളി രണ്ടാം സ്ഥാനത്ത്

Neethu
പത്തനംതിട്ട ജില്ലാ കലോത്സവം: മൂന്നാം ദിനം കോന്നിയുടെ ആധിപത്യം; മല്ലപ്പള്ളി രണ്ടാം സ്ഥാനത്ത്

തിരുവല്ല: മൂന്നാം ദിനം ഹൈസ്‌കൂള്‍ വിഭാഗത്തില്‍ 46 ഇനങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ 138 പോയന്റുമായി കോന്നി ഉപജില്ല ഒന്നാം സ്ഥാനത്തത്തെി. 136 പോയന്റുമായി മല്ലപ്പള്ളി തൊട്ടടുത്തുണ്ട്. 133 പോയിന്റുമായി തിരുവല്ല മൂന്നാം സ്ഥാനത്തും. എച്ച്എസ്എസ് വിഭാഗത്തില്‍ 191 പോയന്റുമായി കോന്നി ഒന്നാം സ്ഥാനത്ത് തുടരുന്നു.

162 പോയനറുമായി മല്ലപ്പള്ളി രണ്ടാം സഥാനത്ത്. 159 പോയന്റുമായി തിരുവല്ല ഇവിടെയും മൂന്നാം സ്ഥാനത്താണ്. യു.പി വിഭാഗത്തില്‍ 16 ഇനങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ 68 പോയന്റുമായി കോന്നി ഒന്നാം സ്ഥാനത്തും 66 പോയന്റുമായി പന്തളം രണ്ടാം സ്ഥാനത്തും 65 പോയന്റുമായി പത്തനംതിട്ട മൂന്നാം സ്ഥാനത്തും.

സംസ്‌കൃതോല്‍സവം എച്ച്എസ് വിഭാഗത്തില്‍ 55 പോയിന്റുമായി കോന്നി ഒന്നാം സ്ഥാനത്തും 52 പോയന്റുമായി റാന്നി രണ്ടാം സ്ഥാനത്തും 50 പോയന്റുമായി പത്തനംതിട്ട മൂന്നാം സ്ഥാനത്തുമാണ്. യു.പിയില്‍ 14 ഇനങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ 55 പോയന്റുകള്‍ വീതം നേടി പുല്ലാടും തിരുവല്ലയും ഒന്നാം സ്ഥാനത്ത്. 54 പോയന്റ് വീതം നേടി കോന്നിയും പത്തനംതിട്ടയും രണ്ടാം സ്ഥാനത്ത് ഒപ്പത്തിനൊപ്പം നില്‍ക്കുകയാണ്.

English summary
pathanamthitta kalolsavam,3 day first day konni

More News from this section

Subscribe by Email