Saturday October 20th, 2018 - 3:36:am
topbanner
Breaking News

പനി; പത്തനംതിട്ട ജില്ലയില്‍ 320 പേര്‍ ചികിത്സ തേടി

Aswani
പനി; പത്തനംതിട്ട ജില്ലയില്‍ 320 പേര്‍ ചികിത്സ തേടി

പത്തനംതിട്ട: ജില്ലയില്‍ പനി ബാധിച്ച് ഇന്നലെ (ഏഴ്) 320 പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സ തേടി. ഡങ്കിപ്പനി ലക്ഷണങ്ങളോടെ ആശുപത്രിയിലെത്തിയ എട്ട് പേരില്‍ അഞ്ച് പേര്‍ക്ക് ഡങ്കിപ്പനി സ്ഥിരീകരിച്ചു.

മൂന്ന് പേര്‍ക്ക് എലിപ്പനിയും രണ്ട് പേര്‍ക്ക് ഹെപ്പറ്റൈറ്റിസ് എ യും ഒരാള്‍ക്ക് ഹെപ്പറ്റൈറ്റിസ് ബി യും ഒരാള്‍ക്ക് ചിക്കന്‍പോക്‌സും സ്ഥിരീകരിച്ചു. വയറിളക്ക രോഗങ്ങള്‍ക്ക് 61 പേര്‍ ചികിത്സ തേടി. കോന്നി, പ്രമാടം പഞ്ചായത്തുകളിലാണ് ഹെപ്പറ്റൈറ്റിസ് സ്ഥിരീകരിച്ചത്.

ഓമല്ലൂര്‍, ഇലന്തൂര്‍, കോന്നി പഞ്ചായത്തുകളിലാണ് എലിപ്പനി സ്ഥിരീകരിച്ചിട്ടുള്ളത്. പത്തനംതിട്ട നഗരസഭ, വല്ലന, ഇലന്തൂര്‍ എന്നിവിടങ്ങളിലാണ് ഡങ്കിപ്പനി സ്ഥിരീകരിച്ചതെന്നും ഡിഎംഒ അറിയിച്ചു. 

 

Read more topics: pathanamthitta, fever,hospitals
English summary
Fever; 320 people have been treated in Pathanamthitta district
topbanner

More News from this section

Subscribe by Email