Tuesday October 16th, 2018 - 3:53:pm
topbanner
Breaking News

പത്തനംതിട്ട ജില്ലാ മെഡിക്കല്‍ ഓഫീസിന്റെയും നഗരസഭയുടെയും സംയുക്താഭിമുഖ്യത്തില്‍ ഡങ്കിപ്പനി ദിനാചരണം നടത്തി

Aswani
പത്തനംതിട്ട ജില്ലാ മെഡിക്കല്‍ ഓഫീസിന്റെയും നഗരസഭയുടെയും സംയുക്താഭിമുഖ്യത്തില്‍ ഡങ്കിപ്പനി ദിനാചരണം നടത്തി

പത്തനംതിട്ട: ജില്ലാ മെഡിക്കല്‍ ഓഫീസിന്റെയും പത്തനംതിട്ട നഗരസഭയുടെയും സംയുക്താഭിമുഖ്യത്തില്‍ ദേശീയ ഡങ്കിപ്പനി ദിനാചരണവും കൊതുകുനിര്‍മാര്‍ജന പ്രവര്‍ത്തനങ്ങളും നടത്തി. കുലശേഖരപതിയില്‍ നടന്ന ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം നഗരസഭാധ്യക്ഷ രജനി പ്രദീപ് നിര്‍വഹിച്ചു.

കൗണ്‍സിലര്‍ വി.എ.ഷാജഹാന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ആരോഗ്യ സ്ഥിരംസമിതി അധ്യക്ഷ സിന്ധു അനില്‍, ഡെപ്യൂട്ടി ഡിഎംഒ ഡോ.എല്‍.അനിതാകുമാരി, മാസ് മീഡിയ ഓഫീസര്‍ ഇന്‍ചാര്‍ജ് ടി.കെ.അശോക് കുമാര്‍, ടെക്‌നിക്കല്‍ അസിസ്റ്റന്റ് എം.ആര്‍.അനില്‍കുമാര്‍, ഡെപ്യൂട്ടി മാസ് മീഡിയ ഓഫീസര്‍ എ.സുനില്‍ കുമാര്‍, ബയോളജിസ്റ്റ് സി.ജി.ശശിധരന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

തുടര്‍ന്ന് പത്തനംതിട്ട കാതോലിക്കേറ്റ് കോളേജിലെ സുവോളജി വിദ്യാര്‍ഥിനികള്‍, ആശ പ്രവര്‍ത്തകര്‍, ആരോഗ്യപ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ വിവിധ ഗ്രൂപ്പുകളായി ഭവന സന്ദര്‍ശനം നടത്തി കൊതുകിന്റെ ഉറവിടങ്ങള്‍ കണ്ടെത്തി നശിപ്പിക്കുകയും സാന്ദ്രതാ പഠനം നടത്തുകയും ചെയ്തു. ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ ഷൈന്‍, ബിന്ദു എന്നിവര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി

English summary
dengue fever day celebration
topbanner

More News from this section

Subscribe by Email