Tuesday August 21st, 2018 - 8:03:pm
topbanner

പാഠത്തിനപ്പുറം, ജീവിതപാഠം; വിദ്യാര്‍ഥികള്‍ക്ക് ജീവിതപാഠങ്ങള്‍ പകര്‍ന്ന് മുഖ്യമന്ത്രിയുടെ സന്ദേശം

Aswani
പാഠത്തിനപ്പുറം, ജീവിതപാഠം; വിദ്യാര്‍ഥികള്‍ക്ക് ജീവിതപാഠങ്ങള്‍ പകര്‍ന്ന് മുഖ്യമന്ത്രിയുടെ സന്ദേശം

പത്തനംതിട്ട: സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് പഠനം, പ്രകൃതി സംരക്ഷണം, ജലസംരക്ഷണം തുടങ്ങിയവയുടെ സന്ദേശങ്ങള്‍ പകര്‍ന്ന് നല്‍കുന്നതിന് മുഖ്യമന്ത്രി പിണറായി വിജയന്റെ സന്ദേശങ്ങള്‍ അടങ്ങിയ കൈപ്പുസ്തകം ഇന്ന് (അഞ്ച്) ജില്ലയിലെ എല്ലാ സ്‌കൂളുകളിലും വിതരണം ചെയ്യും. എല്‍പി ക്ലാസുകളിലെ കുട്ടികള്‍ക്ക് പാഠത്തിനപ്പുറം എന്ന പേരിലും യുപി, ഹൈസ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് ജീവിതപാഠം എന്ന പേരിലുമാണ് മുഖ്യമന്ത്രിയുടെ സന്ദേശങ്ങള്‍ ഉള്‍ക്കൊള്ളിച്ചുള്ള കൈപ്പുസ്തകം ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍സ് വകുപ്പ് തയാറാക്കിയിട്ടുള്ളത്. ഇതിന്റെ വിതരണോദ്ഘാടനം തിരുവല്ല ഡയറ്റില്‍ പരിസ്ഥിതിദിനാഘോഷത്തോടനുബന്ധിച്ച് സംഘടിപ്പിച്ചിട്ടുള്ള ചടങ്ങില്‍ നടക്കും.

കളിയും പഠനവും രസകരമായി ഒരുമിച്ച് എങ്ങനെ കൊണ്ടുപോകാം, പരിസരം വൃത്തിയായി സൂക്ഷിക്കുന്നതിനുള്ള മാര്‍ഗങ്ങള്‍, ജലസംരക്ഷണത്തിന്റെയും ജലസ്രോതസ്സുകളുടെയും സംരക്ഷണത്തിന്റെ പ്രാധാന്യം, ഭക്ഷണവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍, പ്രതിരോധ കുത്തിവയ്പുകളുടെ പ്രാധാന്യം, മനുഷ്യരില്‍ സമഭാവന വളര്‍ത്തേണ്ടതിന്റെ അവശ്യകത എന്നിങ്ങനെയുള്ള സമകാലിക പ്രസക്തമായ ചിന്തകളാണ് മുഖ്യമന്ത്രി കുട്ടികളുമായി പങ്കുവയ്ക്കുന്നത്. നമ്മുടെ കാലത്തെ പ്രകൃതിയെയും ലോകത്തെയും അറിഞ്ഞുവേണം കുട്ടികള്‍ വളരാനെന്നും പഠിക്കാനുള്ള പാഠങ്ങളോടൊപ്പം ജീവിക്കാനുള്ള പാഠങ്ങളും വിദ്യാലയങ്ങളില്‍ നിന്നും നേടണമെന്നും കത്തിലൂടെ കുട്ടികളെ ആഹ്വാനം ചെയ്യുന്നു.

സര്‍വശിക്ഷാ അഭിയാന്റെ ആഭിമുഖ്യത്തിലുള്ള പരിസ്ഥിതിദിനാഘോഷത്തിന്റെ ജില്ലാതല ഉദ്ഘാടനം ഇന്ന് രാവിലെ 10ന് തിരുവല്ല ഡയറ്റില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂ ര്‍ണാദേവി ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോര്‍ജ്ജ്മാമ്മന്‍ കൊണ്ടൂര്‍ മുഖ്യപ്രഭാഷണംനടത്തും.തിരുവല്ല നഗരസഭാധ്യക്ഷന്‍ കെ.വി.വറുഗീസ് അധ്യക്ഷത വഹിക്കും വൃക്ഷത്തൈ വിതരണം, പച്ചക്കറിവിത്ത് വിതരണം, മഴക്കുഴിനിര്‍മ്മാണം, പരിസരശുചീകരണം തുടങ്ങിയവയുടെ ഉദ്ഘടനവും ഇതൊടനുബന്ധിച്ച് നടക്കും. പ്രകൃതിയെ അറിഞ്ഞുവളരാന്‍ വരും തലമുറയ്ക്ക് അവസരമൊരുക്കി കൊടുക്കേണ്ടത് വിദ്യാഭ്യാസത്തിന്റെ പ്രധാന ധര്‍മമായതിനാല്‍ വിദ്യാലയവും പരിസരവും പാഠപുസ്തകമാക്കി പഠനാനുഭവങ്ങള്‍ ആര്‍ജിക്കാനുള്ള അവസരങ്ങള്‍ വിദ്യാര്‍ഥികള്‍ക്ക് നല്‍കത്തക്കവിധം ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന ഹരിതോത്സവം പരിപാടിക്കാണ് പരിസ്ഥിതിദിനത്തോടനുബന്ധിച്ച് വിദ്യാഭ്യാസ വകുപ്പ് തുടക്കം കുറിക്കുന്നത്.

English summary
padathinappuram, jeevitha padam; The message of the CM sends to students
topbanner

More News from this section

Subscribe by Email