topbanner
Thursday November 23rd, 2017 - 8:54:am
topbanner
Breaking News

പാർലമെന്റ് തിരഞ്ഞെടുപ്പിന് തയ്യാറെടുക്കുക; ബി.ജെ.പി

iqbal
പാർലമെന്റ് തിരഞ്ഞെടുപ്പിന്  തയ്യാറെടുക്കുക; ബി.ജെ.പി

ആലപ്പുഴ; ബി.ജെ.പി. പ്രവർത്തകർ പാർലമെന്റ് തിരഞ്ഞെടുപ്പിന് ഇപ്പോഴേ തയ്യാറെടുക്കണമെന്നും അതിനായി താഴേ തട്ടിലേക്ക് ഇറങ്ങിച്ചെന്ന് പ്രവർത്തിക്കണമെന്നും ബൂത്തുകൾ സജീവമാക്കണമെന്നും ബി.ജെ.പി. ആലപ്പുഴ ജില്ലാ സെക്രട്ടറി റ്റി.കെ.സജീവ് ലാൽ പറഞ്ഞു.

ബി.ജെ.പി. ആലപ്പുഴ നിയോജക മണ്ഡലം പഞ്ചായത്ത് ജനറൽ സെക്രട്ടറി ഉപരി യോഗം ഉത്‌ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആലപ്പുഴയുടെ പുരോഗതിയ്ക്കുതകുന്ന കേന്ദ്ര സർക്കാരിന്റെ അമൃത നഗരം പദ്ധതി അടക്കമുള്ള നിരവധി പദ്ധതികൾ അട്ടിമറിക്കാനാണ് സംസ്ഥാന സർക്കാരും യു.ഡി.എഫ് ഭരിക്കുന്ന ആലപ്പുഴ നഗരസഭയും ശ്രമിക്കുന്നത്. ഇടതുവലതു മുന്നണികളുടെ ഈ ജനവിരുദ്ധനയം പൊതുസമൂഹത്തിനു മുന്നിൽ തുറന്നു കാട്ടാൻ ബി.ജെ.പി. പ്രവർത്തകർ മുന്നിട്ടിറങ്ങണം .അദ്ദേഹം പറഞ്ഞു.ബി.ജെ.പി. നിയോജക മണ്ഡലം പ്രസിഡന്റ് ജി.വിനോദ്‌കുമാർ യോഗത്തിൽ അദ്ധ്യക്ഷത വഹിച്ചു.

ജില്ലാ സെക്രട്ടറി ഗീതാ രാംദാസ്, സംസ്ഥാനസമിതി അംഗം ആർ.ഉണ്ണികൃഷ്ണൻ, മണ്ഡലം ജനറൽ സെക്രട്ടറിമാരായ രഞ്ചൻ പൊന്നാട്, രെജികുമാർ, വൈസ് പ്രസിഡന്റ് മാരായ ജി.മോഹനൻ, കെ.ജി.പ്രകാശ്, ഉഷാ സാബു, സെക്രട്ടറിമാരായ കെ.പി. സുരേഷ് കുമാർ, സുനിൽ കുമാർ, ജ്യോതി രാജീവ്, മോർച്ച ഭാരവാഹികളായ സുമ ചന്ദ്രബാബു, പദ്മകുമാർ, വരുൺ, രാജേഷ് എന്നിവരും സംസാരിച്ചു.

Read more topics: alappuzha, parliament, election
English summary
alappuzha Preparing for parliamentary elections: BJP
topbanner topbanner

More News from this section

Subscribe by Email