Sunday September 23rd, 2018 - 12:06:pm
topbanner

പരിയാരം; യുവതിയുടെ മൃതദേഹത്തിന്റെ നഗ്നചിത്രമെടുക്കാന്‍ ആശുപത്രി ജീവനക്കാരന്റെ ശ്രമം

NewsDesk
പരിയാരം; യുവതിയുടെ മൃതദേഹത്തിന്റെ നഗ്നചിത്രമെടുക്കാന്‍ ആശുപത്രി ജീവനക്കാരന്റെ ശ്രമം

പരിയാരം: പരിയാരം മെഡിക്കല്‍ കോളേജില്‍വെച്ച് യുവതിയുടെ മൃതദേഹത്തിന്റെ നഗ്നചിത്രമെടുക്കാന്‍ ജീവനക്കാരന്‍ ശ്രമിച്ചതായി പരാതി. ചികിത്സാപിഴവിനെ തുടര്‍ന്ന് മരിച്ച കണ്ണൂര്‍ സ്വദേശിയായ യുവതിയുടെ മൃതദേഹം എംബാം ചെയ്യുന്നതിനിടെയായിരുന്നു ഞെട്ടിക്കുന്ന സംഭവം.

അതീവ ശ്രദ്ധയോടെ ചെയ്യേണ്ടുന്ന പ്രവര്‍ത്തിക്കിടെ മദ്യപിച്ച ജീവനക്കാരന്‍ ചിത്രമെടുക്കാന്‍ ശ്രമിക്കുന്നത് ബന്ധുക്കളുടെ ശ്രദ്ധയില്‍ പെടുകയായിരുന്നു. ഇവര്‍ പ്രതികരിക്കുന്നതിനിടയില്‍ ജീവനക്കാരന്‍ ഓടി രക്ഷപ്പെട്ടു.

ഇയാള്‍ക്കൊപ്പമുണ്ടായിരുന്ന മറ്റൊരാളെ പോലീസ് കസ്റ്റഡിയിലെടുത്തു. ബന്ധുക്കള്‍ പരിയാരം പോലീസില്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് നടപടി. ഓടിരക്ഷപ്പെട്ടയാളെക്കുറിച്ച് വിവരം ലഭിച്ചിട്ടില്ലെന്ന് പോലീസ് പറഞ്ഞു.

മദ്യപിച്ചുള്ള പ്രവര്‍ത്തി ചെയ്യല്‍, മൃതദേഹത്തോടുള്ള അനാദരവ് എന്നിവയാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്ന കുറ്റങ്ങള്‍. തെറ്റു ചെയ്‌തെന്ന് ബോധ്യമായാല്‍ ജീവനക്കാര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.

പെണ്‍കുട്ടിയെ കാണാതായി രണ്ടാഴ്ച; കേരള പോലീസ് ഇരുട്ടില്‍ തപ്പുന്നു

സണ്ണി ലിയോണിന് മലയാളത്തിലും അഭിനയിക്കണമെന്ന്

ഭര്‍തൃമതി കാമുകനൊപ്പം നാടുവിട്ടു; ബാഗുവെച്ചു മറന്നപ്പോള്‍ പിടിയിലായി

English summary
pariyaram medical college; man filmed woman dead body
topbanner

More News from this section

Subscribe by Email