Sunday May 26th, 2019 - 11:12:pm
topbanner
topbanner

ലോട്ടറിവില്‍പ്പനക്കാരന് വെട്ടേറ്റ് ചെവിയറ്റു

NewsDesk
ലോട്ടറിവില്‍പ്പനക്കാരന് വെട്ടേറ്റ് ചെവിയറ്റു

പരിയാരം: ലോട്ടറിവില്‍പ്പനക്കാരന് വെട്ടേറ്റ് ചെവിയറ്റു. അമ്മാനപ്പാറയിലെ ശാരദാനിവാസില്‍ പി.വി.ഭാസ്‌ക്കരനാണ്(64) കഴുത്തിന് വെട്ടേറ്റ് ചെവിയറ്റനിലയില്‍ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ഇന്നലെ വൈകുന്നേരം അഞ്ചരയോടെ ഇരിങ്ങല്‍ ക്ഷേത്രത്തിന് സമീപത്തെ കടയിലാണ് സംഭവം. സുഹൃത്തിനോട് സംസാരിച്ചിരിക്കവെ കത്തിവാളുമായി അവിടെയെത്തിയ ശശീന്ദ്രന്‍ എന്ന ശശി ഭാസ്‌ക്കരന്റെ കഴുത്തിന് വെട്ടുകയായിരുന്നു. വെട്ട് തടയാന്‍ ശ്രമിച്ചപ്പോള്‍ കയ്യിലും പരിക്കേറ്റിട്ടുണ്ട്. ചെവി അറ്റ് വീഴുന്ന നിലയിലായതിനാല്‍ ഉടന്‍ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളജില്‍ എത്തിക്കുകയായിരുന്നു.

നില ഗുരുതരമായതിനാല്‍ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയ ഭാസ്‌ക്കരനെ അടിയന്തിര ശസത്രക്രിയക്ക് വിധേയനാക്കിയിട്ടുണ്ട്. ശശിയുടെ പേരില്‍ പരിയാരം പോലീസ് വധശ്രമത്തിന് കേസെടുത്തു. പ്രതി കസ്റ്റഡിലാണെന്ന് പോലീസ് പറഞ്ഞു.

Read more topics: kannur, pariyaram,
English summary
pariyaram lottery vilpanakkaranu vettettu
topbanner

More News from this section

Subscribe by Email