Thursday February 21st, 2019 - 3:57:pm
topbanner

പരിയാരത്ത് വൻ തീപ്പിടുത്തം; അന്‍പത് ഏക്കർ കത്തിനശിച്ചു, തീ നിയന്ത്രണ വിധേയമായില്ല

Mithun muyyam
പരിയാരത്ത് വൻ തീപ്പിടുത്തം; അന്‍പത് ഏക്കർ കത്തിനശിച്ചു, തീ നിയന്ത്രണ വിധേയമായില്ല

കണ്ണൂർ: പരിയാരത്ത് അന്‍പത് ഏക്കറിലധികം സ്ഥലം കത്തിനശിച്ചു. ഉര്‍സുലൈന്‍ സെക്കണ്ടറി സ്‌കൂളിന് പിറകിലെ തരിശായി കാടുപിടിച്ചുകിടന്ന സ്ഥലത്തുനിന്നും വെള്ളിയാഴ്ച രാവിലെ 11.15 ന് ആരംഭിച്ച തീപിടുത്തം ഇപ്പോഴും നിയന്ത്രണവിധേയമാക്കാന്‍ കഴിഞ്ഞിട്ടില്ല.

കുളപ്പുറം മാസ്‌കോട്ട് വീവിങ്ങ് കമ്പനി വരെയുള്ള അന്‍പത് ഏക്കറിലധികം വരുന്ന പ്രദേശത്തേക്ക് പടര്‍ന്നുപിടിച്ച തീ നിയന്ത്രിക്കാന്‍ പയ്യന്നൂര്‍ അഗ്നിശമനസേനാ വിഭാഗത്തില്‍ നിന്നും രണ്ട് യൂണിറ്റ് എത്തിയെങ്കിലും സാധിക്കാതെ വന്നതിനെതുടര്‍ന്ന് തളിപ്പറമ്പില്‍ നിന്നും രണ്ട് യൂണിറ്റിനെക്കൂടി വിളിച്ചുവരുത്തുകയായിരുന്നു.

വൈകുന്നേരം നാലോടെ തീ ഏതാണ്ട് നിയന്ത്രണ വിധേയമായതിനെതുടര്‍ന്ന് അഗ്നിശമനസേന തിരിച്ചുപോയെങ്കിലും അഞ്ചരയോടെ വീണ്ടും തീ പടര്‍ന്നതിനേതുടര്‍ന്ന് പയ്യന്നൂരില്‍ നിന്നുള്ള രണ്ട് യൂണിറ്റുകള്‍ തീകെടുത്തിക്കൊണ്ടിരിക്കയാണ്. പയ്യന്നൂര്‍ ഫയര്‍ഫോഴ്‌സില്‍ നിന്നുള്ള ലീഡിംഗ് ഫയര്‍മാന്‍ എം.പ്രേമന്റെ നേതൃത്വത്തിലുള്ള സംഘം തീപടരാതിരിക്കാന്‍ പ്രദേശത്ത് ജാഗ്രത പാലിച്ചുവരികയാണ്. കുറ്റിക്കാടുകളും പുല്‍മേടുകളും ചെറിയ മരങ്ങളും പൂര്‍ണ്ണമായി കത്തിനശിച്ചിട്ടുണ്ട്.

Viral News

Read more topics: pariyaram, fair,
English summary
pariyaram destroys in fair
topbanner

More News from this section

Subscribe by Email