Sunday August 18th, 2019 - 10:26:am
topbanner
topbanner

വാഹനപരിശോധനക്കിടെ അമിതവേഗതയിലെത്തിയ ബൈക്ക് ഹോംഗാര്‍ഡിനെ ഇടിച്ചു തെറിപ്പിച്ച് നിര്‍ത്താതെ പോയി

NewsDesk
വാഹനപരിശോധനക്കിടെ അമിതവേഗതയിലെത്തിയ ബൈക്ക് ഹോംഗാര്‍ഡിനെ ഇടിച്ചു തെറിപ്പിച്ച് നിര്‍ത്താതെ പോയി

പരിയാരം: വാഹനപരിശോധനക്കിടെ അമിതവേഗതയിലെത്തിയ ബൈക്ക് തടയാന്‍ ശ്രമിച്ച ഹോംഗാര്‍ഡിനെ ഇടിച്ചു തെറിപ്പിച്ച ബൈക്ക് നിര്‍ത്താതെ പോയി. വലതുകൈ പൊട്ടിയനിലയില്‍ പരിയാരം പോലീസ് സ്‌റ്റേഷനിലെ ഹോം ഗാര്‍ഡ് കാങ്കോല്‍ കുണ്ടയംകൊവ്വലിലെ തൈവളപ്പില്‍ ടി.വി.രാജീവനെ(52) കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു.

ഇന്ന് പുലര്‍ച്ചെ 12.10 ന് കൈതപ്രത്തായിരുന്നു സംഭവം. എഎസ്‌ഐ ശശിധരന്‍ ഉള്‍പ്പെട്ട പോലീസ് സംഘത്തോടൊപ്പം നൈറ്റ്പട്രോള്‍ നടത്തുന്നതിനിടയില്‍ കൈതപ്രത്ത് വെച്ച് വാഹനങ്ങള്‍ പരിശോധിക്കവെയാണ് അമിതവേഗതയിലെത്തിയ പള്‍സര്‍ ബൈക്ക് രാജീവനെ ഇടിച്ചുതെറിപ്പിച്ചത്. എഎസ് ഐ ശശിധരന്‍ കൈകാണിച്ചെങ്കിലും നിര്‍ത്താതെ പോയ ബൈക്കാണ് തൊട്ടടുത്തുനിന്ന രാജീവനെ ഇടിച്ചത്.

പോലീസുകാര്‍ പരിക്കേറ്റ രാജീവനെ ഉടന്‍ മെഡിക്കല്‍ കോളജില്‍ എത്തിക്കുകയായിരുന്നു. ബൈക്കും അതോടിച്ചയാളും മാതമംഗലത്തെ ഒരു കടയിലെ സിസിടിവി കാമറയില്‍ പതിഞ്ഞതിന്റെ ദൃശ്യം പോലീസിന് ലഭിച്ചിട്ടുണ്ട്. ഇയാളെ തിരിച്ചറിഞ്ഞതായും ഉടൻ അറസ്റ്റ് ചെയ്യുമെന്നും പോലീസ് പറഞ്ഞു.

Read more topics: pariyaram, police,
English summary
pariyaram bike homegurdine thattitherippichu
topbanner

More News from this section

Subscribe by Email