Sunday September 23rd, 2018 - 12:29:am
topbanner

പരിയാരം ബാർബറെവധിക്കാൻ ക്വട്ടെഷൻ നൽകിയ കേസിൽ റിമാന്റിൽ കഴിയുന്നയാളുടെ ബാർബർ ഷോപ്പ് അജ്ഞാതസംഘം തകർത്തു

NewsDesk
പരിയാരം ബാർബറെവധിക്കാൻ ക്വട്ടെഷൻ നൽകിയ കേസിൽ റിമാന്റിൽ കഴിയുന്നയാളുടെ ബാർബർ ഷോപ്പ് അജ്ഞാതസംഘം തകർത്തു

പരിയാരം:ബാർബറെവധിക്കാൻ ക്വട്ടെഷൻ നൽകിയ കേസിൽ റിമാന്റിൽ കഴിയുന്നയാളുടെ ബാർബർ ഷോപ്പ് അജ്ഞാതസംഘം തകർത്തു മുടിമറിക്കാനും ഷേവ് ചെയ്യാനും കുറഞ്ഞ തുക ഈടാക്കുന്നുഎന്ന കാരണത്തിന് ബാർബർ ഷോപ്പ്ഉടമയെ വധിക്കാൻ ക്വട്ടെഷൻ നൽകിയ കേസിൽറിമാന്റിൽ കഴിയുന്നപ്രതിയുടെ ബാർബർഷോപ്പ് അജ്ഞാത സംഘം അടിച്ച് തകർത്തു കരിവെള്ളൂർ പെരളത്തെ  നെല്ലിവളപ്പിൽ വിനോദ്(40) ന്റെ പെരളത്തെ സരു സ്റ്റോറിൽ പ്രവർത്തിക്കുന്ന ഗ്ലാമർസലൂൺആണ് ഇന്ന് പുലർച്ചെ ഒരു സംഘം തകർത്തത്.

കടയുടെ ഗ്ലാസുകളും ഫർണ്ണിച്ചറുകളും എ.സിയും തകർത്തിട്ടുണ്ട്.ലക്ഷത്തിലധികം രൂപയുടെ നഷ്ടമുണ്ടായിട്ടുണ്ട് ഏഴിലോട്അത്തിപ്പറമ്പ് സ്വദേശിയും പെരളത്തെ ബാർബർ ഷോപ്പ് ഉടമയുമായ ഗണപതിച്ചാൽ കൃഷ്ണനെ (60) കഴിഞ്ഞ ജൂലായ് എട്ടിന് വധിക്കാൻ ശ്രമിച്ച കേസിലാണ് വിനോദ് റിമാന്റിൽ കഴിയുന്നത്.

ഈ കേസിൽ ക്വട്ടേഷൻ സംഘാംഗങ്ങളായ കാഞ്ഞങ്ങാട് അജാനൂർ പുല്ലൂരിലെ വെള്ളനാട് വീട്ടിൽ സുനിൽ കുമാർ (32) എം.അനിൽകുമാർ (38) എന്നിവരെയും പരിയാരം എസ്.ഐ.വി.ആർ. വിനീഷ് അറസ്റ്റ് ചെയ്തിരുന്നു. വിദേശത്ത് നിന്നും നാട്ടിൽ എത്തിയ കൃഷ്ണൻ 2012 ൽ ആണ് ബാർബർ ഷോപ്പ് ആരംഭിച്ചത്.

ഞായറാഴ്ച്ചകളിൽ കടതുറക്കുകയും കുറഞ്ഞകൂലി ഈടാക്കുകയും ചെയ്തതോടെ അടുത്ത് ബാർബർ ഷോപ്പ് നടത്തുന്ന വിനോദ് ഇതിനെ ചോദ്യം ചെയ്യുകയും യൂണിയനിൽ പരാതി നൽകും ചെയ്തു.യൂണിയൻ നേതാക്കൾ എത്തി കൃഷ്ണനോട് സംസാരിച്ചെങ്കിലും അയാൾ തന്റെ രീതി തുടരുകയായിരുന്നു.ഇതിന്റെ വൈരാഗ്യത്തിൽ വിനോദ് ഒന്നരലക്ഷംരൂപക്ക് കൃഷ്ണനെ വധിക്കാൻ ക്വട്ടേഷൻ നൽകുകയായിരുന്നു കട അക്രമിച്ച സംഭവത്തിൽ വിനോദിന്റെ ഭാര്യയുടെ പരാതിയിൽ പയ്യന്നൂർ പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.

Read more topics: pariyaram, barber, arrest,
English summary
pariyaram barber murder attempt
topbanner

More News from this section

Subscribe by Email