Sunday November 18th, 2018 - 1:32:pm
topbanner

അനാശാസ്യം: പറശ്ശിനിക്കടവിൽ ടൂറിസ്റ്റ് ഹോം നാട്ടുകാർ അടിച്ചു തകർത്തു

NewsDesk
അനാശാസ്യം: പറശ്ശിനിക്കടവിൽ ടൂറിസ്റ്റ് ഹോം നാട്ടുകാർ അടിച്ചു തകർത്തു

കണ്ണൂർ: അനാശാസ്യ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുവെന്നാരോപിച്ച് പറശിനിക്കടവില്‍ നാട്ടുകാർ ടൂറിസ്റ്റ് ഹോം അടിച്ചു തകര്‍ത്തു. മയ്യില്‍ റോഡില്‍ പ്രവര്‍ത്തിച്ചുവരുന്ന തീരം ടൂറിസ്റ്റ് ഹോമിന് നേരെയാണ് അക്രമം നടന്നത്.

ഇന്ന് വൈകുന്നേരം അഞ്ചരയോടെയാണ് ഒരു സംഘം ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരും നാട്ടുകാരും ഇവിടെയത്തിയത്. ഈ സമയത്ത് തളിപ്പറമ്പ് സ്വദേശികളായ രണ്ട് സ്ത്രീകളും ഇടപാടുകാരായെത്തിയ അഞ്ച് പുരുഷന്‍മാരും ഇവിടെയുണ്ടായിരുന്നുവെന്ന് നാട്ടുകാര്‍ പറഞ്ഞു.

മണിക്കൂര്‍ നിരക്കിലാണ് ഇവിടെ വാടക ഈടാക്കിയിരുന്നതത്രേ. ടൂറിസ്റ്റ് ഹോം നടത്തിപ്പുകാരനായ ദേവാനന്ദിന്റെ ഫോണില്‍ ബന്ധപ്പെട്ടാല്‍ അനുവദിക്കുന്ന സമയത്താണ് തങ്ങള്‍ എത്താറുള്ളെതെന്ന് ഇടപാടുകാര്‍ നാട്ടുകാരോട് സമ്മതിച്ചു.

നേരത്തെ പലതവണ നാട്ടുകാര്‍ ടൂറിസറ്റ് ഹോം അധികൃതര്‍ക്ക് മുന്നറിയിപ്പ് നല്‍കുകയും പോലീസില്‍ പരാതി കൊടുക്കുകയും ചെയ്തിരുന്നുവെങ്കിലും യാതൊരു നടപടികളും സ്വീകരിച്ചു കാണാത്തതിനാലാണ് നാട്ടുകാര്‍ക്ക് ഇടപെടേണ്ടി വന്നത്.

റിസപ്ഷന്‍ പ്രവര്‍ത്തിക്കുന്ന സ്ഥലത്തെ കാബിനും ചില്ലു വാതിലുകളും അടിച്ചു തകര്‍ത്ത നിലയിലാണ്. വര്‍ഷങ്ങളായി ഇവിടെ പല സ്ഥലങ്ങളില്‍ നിന്നുമുള്ള സ്ത്രീകളും പുരുഷന്‍മാരും അനാശാസ്യപ്രവര്‍ത്തനങ്ങള്‍ക്ക് എത്തുന്നുണ്ടത്രേ. ഇന്നത്തെ നിലയിലാണെങ്കില്‍ ലോഡ്ജ് പ്രവര്‍ത്തിപ്പിക്കാന്‍ അനുവദിക്കില്ലെന്ന് നാട്ടുകാര്‍ പറഞ്ഞു. വിവരമറിഞ്ഞ് തളിപ്പറമ്പ് പോലീസ് സ്ഥലത്ത് എത്തിയിട്ടുണ്ട്.

സ്മാര്‍ട്ട്‌ഫോണ്‍ ബാറ്ററികളെക്കുറിച്ച് ഞെട്ടിക്കുന്നൊരു വാര്‍ത്ത കൂടി പുറത്ത് വന്നിരിക്കുന്നു

സീരിയല്‍ നടിക്ക് 25,000 രൂപവരെ; അറസ്റ്റിലായത് വന്‍ പെണ്‍വാണിഭ സംഘം

Read more topics: parassinikadavu, tourist home,
English summary
parassinikadavu theeram tourist home
topbanner

More News from this section

Subscribe by Email