Saturday September 22nd, 2018 - 5:05:am
topbanner

പറശിനിക്കകടവ് കാര്‍ നിയന്ത്രണം വിട്ട് മറിഞ്ഞ് നാല് വിദ്യാര്‍ത്ഥികൾക്ക് പരിക്ക്

NewsDesk
പറശിനിക്കകടവ് കാര്‍ നിയന്ത്രണം വിട്ട് മറിഞ്ഞ് നാല് വിദ്യാര്‍ത്ഥികൾക്ക് പരിക്ക്

കണ്ണൂർ:  പറശിനിക്കകടവ് സ്‌നേക്ക് പാര്‍ക്കിന് സമീപം കാര്‍ നിയന്ത്രണം വിട്ട് മറിഞ്ഞ് നാല്  വിദ്യാര്‍ത്ഥികൾക്ക് പരിക്കേറ്റു. ഇന്നലെ രാത്രി പതിനൊന്നരയോടെയായിരുന്നു സംഭവം. ധര്‍മ്മശാല നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഫാഷന്‍ ടെക്‌നോളജിയിലെ-നിഫ്റ്റ്- വിദ്യാര്‍ത്ഥികളായ റിജിന്‍(25), സച്ചിന്‍ ആനന്ദ്(24), ദ്വാരകേഷ്(21), റാം(19) എന്നിവര്‍ക്കാണ് പരിക്ക്.

ഇവരെ പരിയാരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. രാത്രി ഭക്ഷണം കഴിക്കുന്നതിന് കാറില്‍ പറശിനിക്കടവ് ഭാഗത്തേക്ക് പോകവെ തവളപ്പാറയില്‍ വെച്ച് ട്രാന്‍സ്‌ഫോര്‍മറിന് ഇടിച്ച് കാര്‍ മറിയുകയായിരുന്നു. ഇടിയുെട ആഘാതത്തില്‍ വൈദ്യുതിബന്ധം നിലച്ചതിനാല്‍ വന്‍ ദുരന്തം ഒഴിവായി. കാര്‍ പൂര്‍ണ്ണമായി തകര്‍ന്ന നിലയിലാണ്. തളിപ്പറമ്പ് പോലീസ് സ്ഥലത്തെത്തിയാണ് കാര്‍ നീക്കം ചെയ്തത്. പ്രദേശത്ത് വൈദ്യുതി ബന്ധം നിലച്ചിരിക്കയാണ്.

അച്ഛന്റെ മകളായി തന്നെ നക്ഷത്ര വെള്ളിത്തിരയില്‍ അരങ്ങേറ്റം കുറിയ്ക്കുന്നു

കാസര്‍കോട്; വിവാഹദിവസം വരന്റെ സുഹൃത്തുക്കള്‍ മണിയറയില്‍ കയറി; ബഹളത്തിനിടെ ഒരാള്‍ മരിച്ചു

Read more topics: parassinikadavu, accident
English summary
parassinikadavu nift student accident
topbanner

More News from this section

Subscribe by Email