Wednesday September 26th, 2018 - 6:37:pm
topbanner

പറശ്ശിനിക്കടവ്; ഇണയെ സ്വന്തമാക്കാന്‍ രാജവെമ്പാലകള്‍ തമ്മില്‍ ഒരാഴ്ചയായി പോരാട്ടം

NewsDesk
പറശ്ശിനിക്കടവ്; ഇണയെ സ്വന്തമാക്കാന്‍ രാജവെമ്പാലകള്‍ തമ്മില്‍ ഒരാഴ്ചയായി പോരാട്ടം

പറശ്ശിനിക്കടവ്: പെണ്‍രാജവെമ്പാലയുമായി ഇണചേരാനായി ആണ്‍ രാജവെമ്പാലകള്‍ നടത്തുന്ന അത്യപൂര്‍വ കാഴ്ച പറശ്ശിനിക്കടവ് സ്‌നേക്ക് പാര്‍ക്കില്‍. ഒരാഴ്ചയോളമായി രണ്ടുപാമ്പുകള്‍ തമ്മില്‍ പോരാട്ടം നടക്കുകയാണ്.

എതിരാളിയെ കീഴ്‌പെടുത്തുന്ന വീരനാണ് സാധാരണ പെണ്‍ രാജവെമ്പാലയുടെ ഇണയാവുക. അതാണ് രാജവെമ്പാലകളുടെ രീതി. അതുകൊണ്ടുതന്നെ ജയത്തിനായി രണ്ടുപാമ്പുകള്‍ നടത്തുന്ന യുദ്ധം ജനങ്ങളെ ആകര്‍ഷിക്കുകയാണ്.

പോരില്‍ ജയിക്കുന്നവന്‍ രഹസ്യമായി ഇണചേരുന്നത് ദൃശ്യവത്കരിക്കുന്നതിനുള്ള ശ്രമവും ഇവിടെ നടക്കുന്നുണ്ട്. അതിനായി നാഷണല്‍ ജ്യോഗ്രഫിക്, ഡിസ്‌കവറി ചാനല്‍ പ്രവര്‍ത്തകര്‍ എത്തിക്കഴിഞ്ഞു.

മാര്‍ച്ച് മൂന്നിനാണ് രണ്ട് ആണ്‍ രാജവെമ്പാലകളെ പോര്‍ക്കളത്തിലിറക്കിയത്. എട്ട് ദിവസമായിട്ടും എതിരാളിയെ കീഴ്‌പെടുത്താന്‍ ഇരുവര്‍ക്കും സാധിച്ചിട്ടില്ല. സാധാരണ ജനുവരി മുതല്‍ മാര്‍ച്ച് വരെയാണ് രാജവെമ്പാലകള്‍ ഇണചേരുന്നത്.

ഇണചേര്‍ന്ന് കഴിഞ്ഞാല്‍ 30 മുതല്‍ 50 മുട്ടകള്‍ വരെ പെണ്‍രാജവെമ്പാല ഇടുകയും മൂന്ന് മാസത്തോളം അടയിരിക്കുകയും ചെയ്യും. മുട്ട വിരിയും വരെ ആണ്‍രാജവെമ്പാല ഇണയ്ക്ക് കൂട്ടിരിക്കുകയും ചെയ്യാറുണ്ട്.

2000 കോടിയോളം മുടക്കി അറ്റ്‌ലസ് ഗ്രൂപ്പ് സ്വന്തമാക്കാന്‍ ചിദംബരത്തിന്റെ മകന്‍ ശ്രമിച്ചു?

ഭര്‍ത്താവിനെ വഞ്ചിച്ച് ഒളിച്ചോടാനെത്തി; കാമുകന്‍ നല്‍കിയത് മരണശിക്ഷ

ഒരേസമയം മൂന്നുപേരുമായി ബന്ധം; കൊല്ലപ്പെയാളെ മര്‍ദ്ദിച്ചത് താനാണെന്ന് റിയാലിറ്റിഷോതാരം ശാശ്വതി

പ്രവാചകനിന്ദ; മാതൃഭൂമി ബഹിഷ്‌കരിക്കാന്‍ ആഹ്വാനം; ക്ഷമ പറഞ്ഞ് പത്രം

നസീമയുമായുള്ള ഒത്തുതീര്‍പ്പ്; സിദ്ദിഖിന്റെത് തെരഞ്ഞെടുപ്പ് നാടകം

 

English summary
parassinikadavu snake park; king cobra fight for mating
topbanner

More News from this section

Subscribe by Email