Thursday November 15th, 2018 - 7:35:am
topbanner

പറശ്ശിനിക്കടവ് മുത്തപ്പന്‍ മടപ്പുരയില്‍ ധ്വജപ്രതിഷ്ഠ 21ന്

NewsDesk
പറശ്ശിനിക്കടവ് മുത്തപ്പന്‍ മടപ്പുരയില്‍ ധ്വജപ്രതിഷ്ഠ 21ന്

കണ്ണൂര്‍: പറശ്ശിനിക്കടവ് മുത്തപ്പന്‍ മടപ്പുരയില്‍ നിലവിലെ കൊടിമരത്തിന് ബലക്ഷയമുള്ളതായി ദേവപ്രശ്‌നത്തില്‍ കണ്ടതിനാല്‍ പുതിയത് സ്ഥാപിക്കുന്ന ധ്വജപ്രതിഷ്ഠ ചടങ്ങുകള്‍ 20, 21 തീയതികളില്‍ നടക്കും.

21ന് രാവിലെ ഒമ്പതിന് മടപ്പുര ട്രസ്റ്റി പി.എം.മുകുന്ദന്‍ മടയന്റെ സാന്നിധ്യത്തില്‍ മാടമന ഇല്ലത്ത് നാരായണന്‍ നമ്പൂതിരി പ്രതിഷ്ഠാകര്‍മം നിര്‍വഹിക്കും. ചെറുതാഴം ശങ്കരന്‍ ആചാരിയാണ് ധ്വജസ്തംഭം പണി പൂര്‍ത്തിയാക്കിയത്. ധ്വജപ്രതിഷ്ഠയ്ക്കുശേഷം പുത്തരി ഉത്സവത്തോടെ കൊടിയേറ്റം നടക്കും. 25ന് ശുദ്ധികലശത്തോടെ കൊടിയിറങ്ങും.

Read more topics: parassinikadavu, muthappan, temple
English summary
parassinikakdavu muthappan temple
topbanner

More News from this section

Subscribe by Email