topbanner
Monday December 11th, 2017 - 7:51:am
topbanner
topbanner

പറശിനിമടപ്പുരയുടെ നടപ്പാതയിലെ മതില്‍ സ്വകാര്യവ്യക്തി പൊളിച്ചുമാറ്റി: പ്രദേശത്ത് സംഘര്‍ഷം: നിയമനടപടിക്കൊരുങ്ങി മടപ്പുര

NewsDesk
പറശിനിമടപ്പുരയുടെ നടപ്പാതയിലെ മതില്‍ സ്വകാര്യവ്യക്തി പൊളിച്ചുമാറ്റി: പ്രദേശത്ത് സംഘര്‍ഷം: നിയമനടപടിക്കൊരുങ്ങി മടപ്പുര

കണ്ണൂർ: സ്വകാര്യവ്യക്തി പറശിനിമടപ്പുരയുടെ നടപ്പാതയിലെ മതില്‍ പൊളിച്ച് ഗേറ്റ് നിര്‍മ്മിച്ചതിനെ തുടര്‍ന്ന് പ്രദേശത്ത് സംഘര്‍ഷം. പോലീസും നാട്ടുകാരും റവന്യു അധികൃതരും ചേര്‍ന്ന് പൊളിച്ച മതില്‍ പുനസ്ഥാപിച്ചു. പറശിനിക്കടവ് മുത്തപ്പന്‍ മടപ്പുരയുടെ ഭാഗമായുള്ള സ്ഥലം കയ്യേറി നിര്‍മ്മിച്ച ഗേറ്റ് മടപ്പുര അധികൃതര്‍ പോലീസ് റവന്യു അധികൃതരുടെ സഹായത്തോടെ പൊളിച്ചുനീക്കി.

മടപ്പുരയിലേക്കുള്ള പരമ്പരാഗതമായ നടപ്പാതയുടെ സ്ഥലവും മയ്യില്‍ റോഡിലേക്കുള്ള ഭാഗത്തുമാണ് സ്വകാര്യവ്യക്തി അനധികൃതമായി കയ്യേറിയത്. ഇത് ഇറിഗേഷന്‍ വകുപ്പിന്റെ ഭാഗമായ ഭൂമിയിലാണ്. ഈ സ്ഥലം കളമുള്ള വളപ്പില്‍ രാഘവന്‍ എന്നയാള്‍ക്ക് താല്‍ക്കാലികമായി വാടകയ്ക്ക് പെട്ടിക്കട നടത്താന്‍ ലീസിന് നല്‍കിയതാണെന്ന് അധികൃതര്‍ പറഞ്ഞു. 2016 ല്‍ ആന്തൂര്‍ നഗരസഭ ഇതിന് നല്‍കിയ കാലാവധിയും അവസാനിച്ചിരുന്നു.

ഇവിടെയാണ് കല്ലും സിമന്റും ഉപയോഗിച്ച് കച്ചവടാവശ്യത്തിന് റൂം നിര്‍മ്മിച്ചത്. ഇത് കൂടാതെ പറശിനിക്കടവ് മടപ്പുരയുടെ ഭാഗമായ മതില്‍ പൊളിച്ച് ഇവര്‍ ഗേറ്റും സ്ഥാപിച്ചു. പറശിനിമടപ്പുര അധികൃതര്‍ ഇതിനെതിരെ കളക്ടര്‍ക്കും പോലീസിനും പരാതി നല്‍കിയിരുന്നു.

നാട്ടുകാരും അധികൃതരും ഇടപെട്ട് പൊളിച്ച മതില്‍ പുനസ്ഥാപിക്കുകയും ചെയ്തു. ഇത് വീണ്ടും പൊളിച്ചുമാറ്റാന്‍ ശ്രമിച്ചതോടെയാണ് ഇന്ന് ഉച്ചയോടെ പ്രദേശത്ത് സംഘര്‍ഷാവസ്ഥയുണ്ടായത്. വില്ലേജ് ഓഫീസര്‍ ഉള്‍പ്പെടെയുള്ള റവന്യു അധികൃതരും സ്ഥലത്തെത്തിയിരുന്നു. നിയമപരമായ നടപടികള്‍ തുടരുമെന്ന് മടപ്പുര ഭാരവാഹികള്‍ പറഞ്ഞു.

Read more topics: parassini, madappura,
English summary
parassini madappura compound wall issue
topbanner topbanner

More News from this section

Subscribe by Email