Friday March 22nd, 2019 - 8:09:pm
topbanner
topbanner

മലപ്പുറം പരപ്പനങ്ങാടിയില്‍ 131 കോടി രൂപ ചെലവില്‍ ഹാര്‍ബര്‍ പണിയും : മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മ.

princy
മലപ്പുറം പരപ്പനങ്ങാടിയില്‍  131 കോടി രൂപ ചെലവില്‍ ഹാര്‍ബര്‍ പണിയും : മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മ.

മലപ്പുറം:പരപ്പനങ്ങാടിയില്‍ 131 കോടി രൂപ ചെലവില്‍ ഹാര്‍ബര്‍ പ്രവൃത്തി ഈ വര്‍ഷംതന്നെ തുടങ്ങുമെന്ന് ഫിഷറീസ് വകുപ്പ് മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മ.പ്രകൃതിദുരന്തത്തില്‍ വള്ളവും വലയും നഷ്ടപ്പെട്ട ജില്ലയിലെമത്സ്യത്തൊഴിലാളികള്‍ക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍നിന്നുള്ള ധനസഹായ തുക കൈമാറുന്ന താനൂര്‍ ഉണ്യാലിലെ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.

ഉണ്യാലില്‍ മത്സ്യത്തൊഴിലാളി കുടുംബങ്ങളിലെ യുവതി യുവാക്കള്‍ക്കും കായികതാരങ്ങള്‍ക്കുമായി സ്റ്റേഡിയം യാഥാര്‍ത്ഥ്യമാക്കാന്‍ അടിയന്തര നടപടിസ്വീകരിക്കും. ആഴക്കടല്‍ മത്സ്യബന്ധനത്തിന് മത്സ്യത്തൊഴിലാളികളെ പരിശീലിപ്പിക്കും. ഓരോ ഗ്രാമങ്ങളില്‍ നിന്നും 15 വീതംമത്സ്യത്തൊഴിലാളികളെ തെരഞ്ഞെടുത്ത് പരിശീലനം നല്‍കി സുരക്ഷാ ചുമതലനല്‍കുമെന്നും മന്ത്രി വ്യക്തമാക്കി. പൊതുസമ്മേളനം സ്പീക്കര്‍ പിശ്രീരാമകൃഷ്ണന്‍ ഇഉദ്ഘാടനം ചെയ്തു. മത്സ്യത്തൊഴിലാളികള്‍ക്ക് നഷ്ടപരിഹാരംനല്‍കാന്‍ കാര്യക്ഷമമായ സ്ഥിരം സംവിധാനംവേണമെന്ന് അദ്ദേഹം പറഞ്ഞു. കേരള ചരിത്രത്തിലാദ്യമായാണ്പ്രകൃതിദുരന്തത്തില്‍ നഷ്ടം സംഭവിച്ച മത്സ്യത്തൊഴിലാളികള്‍ക്ക് ഒന്നാകെഇത്രയും ധനസഹായ തുക അനുവദിക്കുന്നതെന്നും സ്പീക്കര്‍ പറഞ്ഞു.

ജില്ലയിലെ39 മത്സ്യബന്ധന വള്ളങ്ങള്‍ക്കാണ് രണ്ട് കോടി മുപ്പത് ലക്ഷത്തിനാല്‍പ്പത്തിഅയ്യായിരത്തി എഴുപത്തിയഞ്ച് രൂപയുടെ ധനസഹായം അനുവദിച്ചത്.ചടങ്ങില്‍ വി.അബ്ദുറഹ്മാന്‍ എം.എല്‍.എ അധ്യക്ഷനായി. സംസ്ഥാന മത്സ്യത്തൊഴിലാളി  കടാശ്വാസ കമ്മീഷന്‍ അംഗം കൂട്ടായി ബഷീര്‍,മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ സി.പി കുഞ്ഞിരാമന്‍,നിറമരുതൂര്‍ പഞ്ചായത്ത് സുഹ്റ റസാഖ്, വൈസ് പ്രസിഡന്റ് കെ.വി സിദ്ദീഖ്,സ്ഥിരസമിതി കമ്മിറ്റി ചെയര്‍മാന്‍ പി.പി സൈതലവി,മത്സ്യഫെഡ് ഡയറക്ടര്‍കെ.കെ സതീഷ്‌കുമാര്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ ഇ ജയന്‍,കെ.പുരം സദാനന്ദന്‍, മൊയ്തീന്‍കുട്ടി ഹാജി, ഹംസു മേപ്പുറത്ത്, കെ.എ റഹീംഎന്നിവര്‍ സംസാരിച്ചു.

Read more topics: parappanagaadi, harber, project
English summary
minister J.Mercy kuttiyamma statement about parappanagaadi harber
topbanner

More News from this section

Subscribe by Email