Sunday July 22nd, 2018 - 6:16:am
topbanner
Breaking News

പരപ്പ ക്വാറി പ്രശ്‌നം; തളിപ്പറമ്പ് താലൂക്ക് വികസന സമിതി യോഗത്തിൽ ബഹളം

suvitha
പരപ്പ ക്വാറി പ്രശ്‌നം; തളിപ്പറമ്പ് താലൂക്ക് വികസന സമിതി യോഗത്തിൽ ബഹളം

തളിപ്പറമ്പ്: പരപ്പ ക്വാറി പ്രശ്‌നത്തേതുടര്‍ന്ന് തളിപ്പറമ്പ് താലൂക്ക് വികസന സമിതി യോഗത്തിൽ ബഹളം. തഹസില്‍ദാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ ലക്ഷങ്ങളുടെ കൈക്കൂലിയാരോപണം ഉന്നയിച്ച ക്വാറി ജനകീയ സംരക്ഷണ സമിതി നേതാവ് ഒ.കെ.സിറാജുദ്ദീന്റെ പ്രസ്താവന വികസനസമിതി യോഗത്തെ ശബ്ദായമാനമാക്കി. യോഗനടപടികള്‍ ആരംഭിച്ചപ്പോള്‍ തന്നെ മെയ് 23 ന് തളിപ്പറമ്പ് തഹസില്‍ദാര്‍ കളക്ടര്‍ക്ക് നല്‍കിയ റിപ്പോര്‍ട്ടിന്റെ കോപ്പി വായിക്കാന്‍ അനുമതി നല്‍കണമെന്ന് സിറാജുദ്ദീന്‍ വികസന സമിതി മുമ്പാകെ ആവശ്യപ്പെട്ടുകയായിരുന്നു. എന്നാല്‍ അധ്യക്ഷത വഹിച്ച പി.വി.നാരായണന്‍ നമ്പ്യാര്‍ ഇത് അനുവദിക്കാനാവില്ലെന്ന നിലപാടാണ് സ്വീകരിച്ചത്.

തോടെ പരപ്പയില്‍ നിന്നെത്തിയ ആലക്കോട് പഞ്ചായത്തംഗം ഫ്രാന്‍സിസ് മ്രാലയിലിന്റെ നേതൃത്വത്തില്‍ എല്ലാവരും എഴുന്നേറ്റ് ഇത് അനുവദിക്കില്ലെന്ന് പ്രഖ്യാപിച്ചതോടെ വികസന സമിതി യോഗം ബഹളമയമായി. തഹസില്‍ദാര്‍ എം. മുരളിയും പരാതിക്കാരുടെ ആവശ്യം നിരാകരിച്ചുവെങ്കിലും സമിതി നടത്തിക്കൊണ്ടുപോകാന്‍ സാധിക്കില്ലെന്ന് വന്നതോടെ ഒടുവില്‍ വികസന സമിതി പരാതിക്കാര്‍ക്ക് വഴങ്ങുകയായിരുന്നു. ക്വാറിയുടെ സ്ഥലം മിച്ചഭൂമിയില്‍ ഉള്‍പ്പെട്ടിട്ടുണ്ടോയെന്ന പരാതിയില്‍ ടത്തിയ അന്വേഷണ റിപ്പോര്‍ട്ടിന്റെ വിവരാവകാശപ്രകാരമുളള കോപ്പി യോഗത്തില്‍ വായിച്ച സിറാജുദ്ദീന്‍ 800 മീറ്റര്‍ ചുറ്റളവില്‍ വീടുകളില്ലെന്നും രണ്ട് കിലോമീറ്റര്‍ ചുറ്റളവില്‍ 30 വീടുകളില്‍ മാത്രമേ താമസക്കാരുള്ളൂവെന്നുമുള്ള റിപ്പോര്‍ട്ടിയെ പരാമര്‍ശത്തെ ഖണ്ഡിച്ചു.

ക്വാറിയുടെ പ്രവര്‍ത്തനം പൂര്‍ണ്ണമായി നിര്‍ത്തിവെക്കണമെന്ന ആവശ്യം പരിസരവാസികള്‍ക്കില്ലെന്ന റിപ്പോര്‍ട്ടിലെ പരാമര്‍ശവും വലിയ ഒച്ചപ്പാടുണ്ടാക്കി. റിപ്പോര്‍ട്ട് പൂര്‍ണ്ണമായി വായിച്ച ശേഷം ഇക്കാര്യത്തില്‍ വിശദീകരണം വേണമെന്നും, തെറ്റായി നല്‍കിയ റിപ്പോര്‍ട്ട് തിരുത്തണമെന്നും, അത് രേഖാമൂലം നല്‍കണമെന്നും പരാതിക്കാര്‍ അവശ്യപ്പെട്ടത് തഹസില്‍ദാര്‍ നിരസിച്ചു. ഇതോടെ സമിതി യോഗം തുടര്‍ന്നു നടത്താന്‍ അനുവദിക്കില്ലെന്ന് നെടുവോട്-പരപ്പ ജനകീയ വികസന സമിതി പ്രവര്‍ത്തകര്‍ ഒന്നടങ്കം പ്രഖ്യാപിച്ചതോടെ സഭ നിര്‍ത്തിവെക്കുകയായിരുന്നു.

യോഗത്തില്‍ പങ്കെടുത്ത ജില്ലാ പഞ്ചായത്ത് അംഗം സുമിത്ര ഭാസ്‌ക്കരന്‍, വികസന സമിതി അംഗങ്ങളായ കെ.കുഞ്ഞപ്പ, കെ.കൃഷ്ണന്‍, പി.പി.മോഹനന്‍ എന്നിവര്‍ നടത്തിയ ഇടപെടലിനും ചര്‍ച്ചകള്‍ക്കും ശേഷം അടുത്ത വികസന സമിതി യോഗത്തില്‍ ഇത് സംബന്ധിച്ച് വ്യക്തമായ വിവരം നല്‍കാമെന്ന തഹസില്‍ദാറുടെ ഉറപ്പിലാണ് വികസന സമിതി യോഗം പുനരാരംഭിച്ചത്. ഡെപ്യൂട്ടി തഹസില്‍ദാര്‍മാരായ എം.മാനസന്‍, കെ.ആര്‍.ചന്ദ്രശേഖരന്‍ എന്നിവരും യോഗത്തില്‍ പങ്കെടുത്തു

 

 

 

English summary
parappa quarry problem; Taliparamba Taluk Development Committee meeting was shattered
topbanner

More News from this section

Subscribe by Email