topbanner
Wednesday December 13th, 2017 - 1:32:am
topbanner
topbanner

മുഖ്യമന്ത്രി മാധ്യമങ്ങളെ അപമാനിക്കുന്നു: പന്തളം സുധാകരന്‍

NewsDesk
മുഖ്യമന്ത്രി മാധ്യമങ്ങളെ അപമാനിക്കുന്നു: പന്തളം സുധാകരന്‍

പത്തനംതിട്ട:   മാധ്യമങ്ങളെ അപമാനിക്കുന്ന തരത്തിലുള്ള പരാമര്‍ശങ്ങളാണ് മുഖ്യമന്ത്രി നടത്തുന്നതെന്ന് യുഡിഎഫ് ജില്ലാ  ചെയര്‍മാന്‍ പന്തളം സുധാകരന്‍ പറഞ്ഞു.

പത്തനംതിട്ടയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.   മുഖ്യമന്ത്രി മാധ്യമങ്ങളോട് നടത്തുന്ന പരാമര്‍ശങ്ങള്‍ ദൂര വ്യാപകമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കും.  

സെക്രട്ടേറിയേറ്റിന്റെ പ്രവര്‍ത്തനങ്ങള്‍ സുതാര്യമാണ്.  ജനങ്ങള്‍ക്ക് അറിയാനുള്ള സ്വാതന്ത്ര്യമാണ്  മാധ്യമങ്ങളെ തടയുന്നതിലൂടെ നഷ്ടപ്പെടുന്നത്.  ജനാധിപത്യത്തില്‍ പ്രധാനപ്പെട്ടത് മാധ്യമങ്ങളാണ്. അറിയാനും, അറിയിക്കാനുമുള്ള സ്വാതന്ത്ര്യത്തെ തടയുന്നത്  ഫാസിസ്റ്റ് നടപടിയാണ്.  മുഖ്യമന്ത്രിക്ക് ജനങ്ങളെ പേടിയാണ്.  

അതുകൊണ്ടാണ് മാധ്യമങ്ങളെ  മുഖ്യമന്ത്രി അകറ്റി നിര്‍ത്തുന്നത്.  മാധ്യമങ്ങളെ നിരോധിക്കണമെന്ന് പറഞ്ഞ മുഖ്യമന്ത്രി  മാപ്പ് പറയണമെന്നും പന്തളം സുധാകരന്‍ പറഞ്ഞു.  ഫോണ്‍ കെണിക്കേസില്‍ കുറ്റാരോപിതനായി രാജിവച്ച എം.കെ ശശീന്ദ്രന്‍ കുറ്റവിമുക്തനല്ല.

ചെയ്ത കുറ്റം നിലനില്‍ക്കുമ്പോള്‍  ഇങ്ങനെയൊരാളെ മന്ത്രി സഭയില്‍ എടുക്കുന്നത്  കേരളത്തിന് കളങ്കമാണെന്നും പന്തളം സുധാകരന്‍ പറഞ്ഞു.

English summary
panthalam sudhakaran about cm media issue
topbanner topbanner

More News from this section

Subscribe by Email