topbanner
Wednesday December 13th, 2017 - 1:29:am
topbanner
topbanner

ഐ എസ് ഒ ഗുണനിലവാരത്തിൽ ജില്ലാ പഞ്ചായത്തിന്റെ ഭരണം മുന്നോട്ടുപോകുന്നതെന്ന് : അന്നപൂര്‍ണാദേവി

Neethu
ഐ എസ് ഒ ഗുണനിലവാരത്തിൽ ജില്ലാ പഞ്ചായത്തിന്റെ ഭരണം മുന്നോട്ടുപോകുന്നതെന്ന് : അന്നപൂര്‍ണാദേവി

പത്തനംതിട്ട: ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് മുൻതൂക്കം നൽകിയാണ് കഴിഞ്ഞ രണ്ട് വര്‍ഷമായി ഐ എസ് ഒ ഗുണനിലവാരമുള്ള ജില്ലാ പഞ്ചായത്തിന്റെ ഭരണം മുന്നോട്ടുപോകുന്നതെന്ന് പ്രസിഡന്റ് അന്നപൂര്‍ണാദേവി അവകാശപ്പെട്ടു. എന്നാല്‍ കൂട്ടുത്തരവാദിത്വം നഷ്ടപ്പെട്ട ഭരണ നേതൃത്വമാണ് ജില്ലാ പഞ്ചായത്തിനുള്ളതെന്ന് എല്‍ഡിഎഫ് പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് ആര്‍.ബി. രാജീവ്കുമാറും പ്രതികരിച്ചു.

ജില്ലാ പഞ്ചായത്തിന്റെ രണ്ട് വര്‍ഷത്തെ ഭരണനേട്ടങ്ങളും കോട്ടങ്ങളും എന്ന വിഷയത്തിൽ പത്തനംതിട്ട പ്രസ് ക്ലബ് സംഘടിപ്പിച്ച സംവാദത്തിൽ സംസാരിക്കുകയായിരുന്നു ഇരുവരും. പദ്ധതി തുക ചെലവഴിച്ച കാര്യത്തില്‍ 2016, 17 സാമ്പത്തിക വർഷം സംസ്ഥാനത്ത് രണ്ടാം സ്ഥാനം പത്തനംതിട്ട ജില്ലാ പഞ്ചായത്തിനാണെന്ന കാര്യവും പ്രസിഡന്റ് ഓര്‍മിപ്പിച്ചു.

നവകേരള മിഷനെ അട്ടിമറിക്കുന്നതായുള്ള ആരോപണം അടിസ്ഥാന രഹിതമാണ്. വിവിധ പദ്ധതികൾ പ്രഖ്യാപിക്കുന്നതല്ലാതെ സർക്കാരിൽ നിന്നും പണം ഒന്നും ലഭിക്കുന്നില്ലെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പരിഭവിച്ചു. ജില്ലാ പഞ്ചായത്തിന് കീഴിൽ വരുന്ന പദ്ധതികള്‍ നടപ്പിലാക്കുമ്പോള്‍ സുതാര്യത നോട്ടീസ് ബോർഡ് വയ്ക്കുന്നതിന് കർശന നിര്‍ദേശം ഉദ്യോഗസ്ഥര്ക്ക് നല്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. ജില്ലയിൽ ഒരിടത്തും സുതാര്യത ബോര്ഡുകള് വച്ച് നിര്മാണ പ്രവൃത്തികള് നടക്കുന്നില്ലെന്ന് ആര്. ബി രാജീവ്കുമാര് വ്യക്തമാക്കി. പണം നഷ്ടമാകുന്ന പദ്ധതികള് ഏറ്റെടുക്കില്ലെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. മുതിര്ന്ന മാധ്യമ പ്രവര്‍ത്തകന് എം.ജെ. ബാബു അധ്യക്ഷത വഹിച്ചു. പ്രസ് ക്ലബ് ട്രഷറര് എസ്. ഷാജഹാന് നന്ദി പറഞ്ഞു.

Read more topics: pathanamthitta, panchayath, iso
English summary
panchayath dharanam good annapurna devi
topbanner topbanner

More News from this section

Subscribe by Email