Monday September 24th, 2018 - 11:28:am
topbanner

പാലക്കാട്; കൃഷിയിടങ്ങളിൽ കാട്ടുപന്നി ശല്യം രൂക്ഷം

fasila
പാലക്കാട്; കൃഷിയിടങ്ങളിൽ കാട്ടുപന്നി ശല്യം രൂക്ഷം

പാലക്കാട്: കതിര്‍ വന്ന നെല്‍ച്ചെടികള്‍ വ്യാപകമായി നശിപ്പിച്ച് കാട്ടുപന്നികള്‍. മുതലമട പഞ്ചായത്തിലെ കുറ്റിപ്പാടം പാടശേഖരത്തിലാണ് പന്നികള്‍ കൂടുതലായും നാശം വരുത്തിയിട്ടുള്ളത്. ഏരിപ്പാടം പാടശേഖരത്തിലെ മൂന്നേക്കര്‍ കൃഷിയിടത്തിലെ വരമ്പുകള്‍ തകര്‍ത്തും നെല്‍ച്ചെടികള്‍ കുത്തിമറിച്ചും നശിപ്പിച്ചു.

സമീപപ്രദേശത്തെ മറ്റ് പാടശേഖരങ്ങളിലും പന്നികളുടെ ആക്രമണം അനിയന്ത്രിതമാവുകയാണ്. നെല്‍ച്ചെടികള്‍ക്ക് പുറമേ ചേന, ചേമ്പ് തുടങ്ങിയ മറ്റ് പച്ചക്കറി കൃഷികള്‍ക്കും ഇവ നാശമുണ്ടാക്കുന്നുണ്ട്. തെങ്ങില്‍ നിന്ന് വീഴുന്ന തേങ്ങ പന്നികള്‍ തേറ്റകൊണ്ട് പൊളിച്ച് തിന്നുന്നുണ്ടെന്നും ഇത് കനത്ത നഷ്ടം ഉണ്ടാക്കുന്നുണ്ടെന്നും കര്‍ഷകര്‍ പറഞ്ഞു.

പകലെല്ലാം പൊന്തക്കാടുകളില്‍ കഴിയുന്ന ഇവ രാത്രി കൂട്ടത്തോടെ ഇറങ്ങിയാണ് കൃഷിനശിപ്പിക്കുന്നത്. മുന്‍പ് പാട്ടകൊട്ടിയും പടക്കം പൊട്ടിച്ചും ഇവയെ ഓടിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ അതൊന്നും പന്നികളെ ഭയപ്പെടുത്തുന്നില്ലെന്ന് കര്‍ഷകര്‍ പറയുന്നു. കാലവര്‍ഷത്തില്‍ വന്ന നഷ്ടവും നെല്‍ച്ചെടിയില്‍ കണ്ടുവരുന്ന ഓലകരിച്ചില്‍, മഞ്ഞളിപ്പ് തുടങ്ങിയ രോഗങ്ങളും കര്‍ഷകരെ ദുരിതത്തിലാക്കുന്നതിനിടെയാണ് പന്നികളും കൃഷി നശിപ്പിക്കുന്നത്.

പുലികളെ പിടിക്കുന്നതു പോലെ കൂടുകള്‍ സ്ഥാപിച്ച് പന്നികളെ പിടിക്കണമെന്നും ഇക്കാര്യത്തില്‍ വനംവകുപ്പിന് കൃഷിവകുപ്പ് അധികൃതര്‍ നിര്‍ദേശം നല്‍കണമെന്നും കര്‍ഷകര്‍ ആവശ്യപ്പെട്ടു. കഴിഞ്ഞവര്‍ഷം പന്നികള്‍ വ്യാപകമായി കൃഷി നശിപ്പിച്ചപ്പോഴുണ്ടായ നഷ്ടത്തെക്കുറിച്ച് കൃഷി വകുപ്പ് പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കിയെങ്കിലും നഷ്ടപരിഹാരം ഇതുവരെ ലഭിച്ചിട്ടില്ല. അന്വേഷണവും പരിശോധനയും പ്രഹസനമാവുകയാണെന്നും കര്‍ഷകര്‍ കുറ്റപ്പെടുത്തി.

 

Read more topics: palakkad, wild boar, farming
English summary
palakkad; wild boar farming widely destroyed
topbanner

More News from this section

Subscribe by Email