Monday September 24th, 2018 - 11:21:am
topbanner

കേരള വിക്ടിം കോംപൻസേഷൻ പദ്ധതി ബോധവത്കരണത്തിന്റെ ജില്ലാതല പ്രചാരണം പാലക്കാട് ആരംഭിച്ചു

Aswani
കേരള വിക്ടിം കോംപൻസേഷൻ പദ്ധതി ബോധവത്കരണത്തിന്റെ ജില്ലാതല പ്രചാരണം പാലക്കാട് ആരംഭിച്ചു

പാലക്കാട്: കേരള ലീഗൽ സർവീസ് അതോറിറ്റിയുടെ കേരള വിക്ടിം കോംപൻസേഷൻ സ്കീമിനെ കുറിച്ചുള്ള ബോധവത്കരണ പ്രചരണ പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം ജില്ലാ ജഡ്ജ് കെ.പി. ഇന്ദിര നിർവഹിച്ചു. എല്ലാവർക്കും നീതി ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പാക്കുന്നതെന്ന് ജില്ലാ ലീഗൽ സർവീസ് അതോറിറ്റിയുടെ ചെയർപേഴ്സൺ കൂടിയായ കെ.പി. ഇന്ദിര പറഞ്ഞു. ക്രിമിനലുകളെ ശിക്ഷിക്കുകയെന്നതിനപ്പുറം ഇരയാക്കപ്പെട്ടവർക്ക് കൂടി സഹായമാക്കുന്ന രീതിയിലേക്ക് നിയമത്തിൽ വന്ന മാറ്റത്തിന്റെ ഭാഗം കൂടിയാണ് ഇൗ പദ്ധതിയെന്നും അവർ കൂട്ടിചേർത്തു.

പ്രചാരണ പരിപാടിയുടെ ഭാഗമായി കേരള വിക്ടിം കോംപൻസേഷൻ പദ്ധതിയെക്കുറിച്ച് അഡ്വ. ഗിരീഷ്. കെ. നെച്ചുളി, ജില്ലാ പ്രൊട്ടക്ഷൻ യൂനിറ്റ് ലീഗൽ കം പ്രൊബേഷൻ ഒാഫീസർ അപർണ നാരായണൻ എന്നിവർ സംസാരിച്ചു. പദ്ധതിയുടെ ഭാഗമായി സാമ്പത്തിക സഹായം ലഭിക്കുന്ന മാർഗങ്ങളെക്കുറിച്ചും പദ്ധതിയിൽ ഉൾപ്പെടുത്തി നഷ്ടപരിഹാരം ലഭിക്കുന്ന 22 ഇന പരിക്കുകളെ കുറിച്ചും അഡ്വ. ഗിരീഷ് കെ. നെച്ചുളി സംസാരിച്ചു. നീതി, ഇരകളുടെ പുനരധിവാസം, ഇവർക്ക് വേണ്ട സഹായം, നഷ്ടപരിഹാരം എന്നിവയാണ് ഇരകൾക്ക് ലഭിക്കേണ്ട അവകാശങ്ങളെന്നും ഇവ ഉറപ്പുവരുത്തണമെന്നും അപർണ നാരായണൻ പറഞ്ഞു.

കുറ്റകൃത്യങ്ങളെ അതിജീവിച്ചവർക്കും കുറ്റകൃത്യങ്ങളിലകപ്പെട്ട് മരണമടഞ്ഞവരുടെ ആശ്രിതർക്കുമുള്ള കേരള സർക്കാരിന്റെ നഷ്ടപരിഹാര പദ്ധതിയാണ്് കേരള വിക്ടിം കോംപൻസേഷൻ സ്ക്രീം. പദ്ധതി സംബന്ധിച്ച് സാധാരണക്കാരിൽ അവബോധമുണ്ടാക്കാൻ പാരാ ലീഗൽ വൊളന്റിയേഴ്സ് ഗൃഹ സന്ദർശനം വഴി നോട്ടീസ് വിതരണം ചെയ്യും. നിർഭയ ഷെൽറ്റർ ഹോം തുടങ്ങിയ ഇടങ്ങളിൽ ജില്ലാ ജഡ്ജിന്റെ നേതൃത്വത്തിൽ സന്ദർശനവും നടക്കും. കേരള വിക്ടിം കോംപൻസേഷൻ സ്കീം കുടൂതൽ പേരിലേക്ക് എത്തിക്കുന്നതിനായി താലൂക്ക് തലത്തിലും പ്രചാരണം സംഘടിപ്പിക്കും. ജൂലൈ 25ന് ഒറ്റപ്പാലം, ആലത്തൂരിൽ 27നും ചിറ്റൂരിൽ 28നുമാണ് പരിപാടികൾ സംഘടിപ്പിക്കുന്നത്.

സംസ്ഥാനത്ത് നടന്ന കുറ്റകൃത്യങ്ങളിൽപ്പെട്ട ഇരകൾക്കും ഇരകളുടെ ആശ്രിതർക്കുമാണ് പദ്ധതി പ്രകാരം നഷ്ടപരിഹാരത്തിന് അർഹതയുള്ളത്. അടിയന്തര ചികിത്സാ ചെലവിനും പദ്ധതിയിലൂടെ സഹായം ലഭിക്കും. ജുഡീഷൽ മജിസ്ട്രേറ്റിന്റെയോ എക്സിക്യൂട്ടീവ് മജിസ്ട്രേറ്റിന്റെയോ പൊലീസ് സ്റ്റേഷന്റെ ചുമതല വഹിക്കുന്ന പൊലീസ് ഒാഫീസറുടേയോ സർട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തിലാണ് ചികിത്സാ ചെലവുകൾ ലഭിക്കുക. ഇരകൾ പ്രായപൂർത്തിയാവാത്തവരാണെങ്കിൽ നഷ്ടപരിഹാര തുകയുടെ 50 ശതമാനം തുക കൂടുതൽ ലഭിക്കും. 2014ൽ തുടങ്ങിയ പദ്ധതി 2017ൽ ഭേദഗതി ചെയ്താണ് ഇരകൾക്ക് കൂടുതൽ സഹായം നൽകുന്നത്. ഇരയുടെ കുടുംബത്തിന്റെ സാമ്പത്തിക പശ്ചാത്തലം കൂടി നോക്കിയാണ് നൽകേണ്ട തുക നിശ്ചയിക്കുന്നത്.

ജില്ലാ ലീഗൽ സർവീസ് അതോറിറ്റിയും പാലക്കാട് താലൂക്ക് ലീഗൽ സർവീസ് അതോറിറ്റിയും സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്. ജില്ലാ കലക്ടറേറ്റ് സമ്മേളന ഹാളിൽ നടന്ന പരിപാടിയിൽ ജില്ലാ ലീഗൽ സർവീസ് അതോറിറ്റി സെക്രട്ടറി എം. തുഷാർ അധ്യക്ഷനായി. ജില്ലാ ശിശു സംരക്ഷണ ഒാഫീസർ കെ. ആനന്ദൻ, പാലക്കാട് ചൈൽഡ് ലൈൻ ഡയറക്ടർ ഫാ. ജോർജ്ജ്, ജില്ലാ ലീഗൽ സർവീസ് അതോറിറ്റി പ്രോജക്ട് അസിസ്റ്റന്റ് കെ. ശ്രുതി, പാരാ ലീഗൽ വൊളന്റിയർ പേരൂർ.പി. രാജഗോപാൽ തുടങ്ങിയവർ സംസാരിച്ചു. വനിതാ ശിശുക്ഷേമ വകുപ്പ്, സാമൂഹിക നീതി വകുപ്പ്, ചൈൽഡ് ലൈൻ, കുടുംബശ്രീ പ്രവർത്തകർ തുടങ്ങിയവർ പരിപാടിയിൽ പങ്കാളികളായി.

English summary
Kerala Victim Compensation Scheme launched District Level Campaign for awareness started in Palakkad
topbanner

More News from this section

Subscribe by Email