Sunday November 18th, 2018 - 5:15:am
topbanner

സമന്വയ : ഭിന്നലിംഗക്കാർക്ക് തുടർ വിദ്യാഭ്യാസ പദ്ധതി; ജില്ലാതല രജിസ്ട്രേഷന് തുടക്കം

RAsh
സമന്വയ : ഭിന്നലിംഗക്കാർക്ക് തുടർ വിദ്യാഭ്യാസ പദ്ധതി; ജില്ലാതല രജിസ്ട്രേഷന് തുടക്കം

ഭിന്നലിംഗക്കാർക്ക് തുടർ വിദ്യാഭ്യാസം ഉറപ്പുവരുത്തുന്നതിന് ആരംഭിച്ചിട്ടുള്ള 'സമന്വയ' ജില്ലാതല രജിസ്ട്രേഷന് തുടക്കമായി. ജില്ലാ പഞ്ചായത്ത് മിനി സമ്മേളന ഹാളിൽ ചേർന്ന പരിപാടി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ശാന്തകുമാരി ഉദ്ഘാടനം ചെയ്തു.

പൊതു സമൂഹത്തിൽ നിന്നും മാറ്റി നിർത്തേണ്ടവരല്ല ഭിന്ന ലിംഗക്കാരെന്നും കൊച്ചി മെട്രോയുടെ പ്രവർത്തനത്തിൽ ഉൾപ്പടെ ഭിന്നലിംഗക്കാരെ ഉൾപ്പെടുത്തിയുള്ള സൗഹൃദ നിലപാടാണ് സംസ്ഥാന സർക്കാറിന്റേതെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.

പരിസ്ഥിതി സാക്ഷരതയുടെ ഭാഗമായി ജില്ലാ സാക്ഷരതാമിഷൻ തയ്യാറാക്കിയ കുടിവെള്ള സ്രോതസ്സുകളുടെ സർവെ റിപ്പോർട്ടും പരിപാടിയിൽ പ്രകാശനം ചെയ്തു. ഭിന്നലിംഗക്കാരെ സമൂഹത്തിന്റെ ഉന്നതിയിലെത്തിക്കുക ലക്ഷ്യമിട്ടാണ് സാക്ഷരതാ മിഷൻ തുടർ വിദ്യാഭ്യാസം നൽകുന്നത്.

ജില്ലയിലെ ഇതുവരെ 42 ഭിന്ന ലിംഗക്കാർ തുടർ വിദ്യാഭ്യാസത്തിന് രജിസ്റ്റർ ചെയ്തു. നാല്, എട്ട്, പ്ലസ് വൺ, പ്ലസ് റ്റു ക്ളാസുകളിലേക്കാണ് സൗജന്യ തുടർ വിദ്യാഭ്യാസം നൽകുക. ജില്ലാപഞ്ചായത്ത് അംഗം എം.കെ. ദേവി അധ്യക്ഷയായ പരിപാടിയിൽ റിസോഴ്സ് പേഴ്സൻമാരായ പത്മിനി, രേണുക, പേരൂർ രാജഗോപാലൻ, ഡോ:പി.സി. ഏലിയാമ്മ പങ്കെടുത്തു.

Read more topics: palakkad, transgenders, education
English summary
palakkad transgenders education programme registration started
topbanner

More News from this section

Subscribe by Email