Wednesday November 21st, 2018 - 4:11:pm
topbanner

സംസ്ഥാന കേരളോത്സവം പാലക്കാട് നടക്കും : സ്വാഗതസംഘം രൂപവത്കരിച്ചു

RAsh
സംസ്ഥാന കേരളോത്സവം പാലക്കാട് നടക്കും : സ്വാഗതസംഘം രൂപവത്കരിച്ചു

സംസ്ഥാന യുവജനക്ഷേമ ബോർഡ് വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, സർക്കാർ വകുപ്പുകൾ, യൂത്ത് ക്ലബുകളുടെ സഹകരണത്തോടെ പാലക്കാട് നടത്തുന്ന സംസ്ഥാന കേരളോത്സവത്തിന്റെ സ്വാഗതസംഘം രൂപവത്കരിച്ചു. യുവജനകാര്യ വകുപ്പ് മന്ത്രി എ.സി.മൊയ്തീൻ ചെയർമാനും ജില്ലാ കലക്ടർ കൺവീനറുമായ സ്വാഗതസംഘത്തിൽ 13 ഉപ കമ്മിറ്റികളുമുണ്ട്.

ജില്ലാ പഞ്ചായത്ത് സമ്മേളനഹാളിൽ നടന്ന സ്വാഗതസംഘം രൂപവത്കരണ യോഗം എം.ബി. രാജേഷ് എം.പി. ഉദ്ഘാടനം ചെയ്തു. സംസ്ഥാന സ്കൂൾ കലേ#ാത്സവം, സംസ്ഥാന ചലച്ചിത്ര അവാർഡ് വിതരണം തുടങ്ങിയ വലിയ പരിപാടികൾ നടത്തിയ പാലക്കാടിന് കേരളോത്സവവും വലിയ വിജയമാക്കിമാറ്റുവാൻ സാധിക്കുമെന്നും ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടേയും യുവജനസംഘടനകളുടേയും സാസ്കാരിക പ്രവർത്തകരുടേയും ഏകോപനം അനിവാര്യമാണെന്നും എം.പി.പറഞ്ഞു.

പരിപാടിയോടനുബന്ധിച്ച് സംസ്ഥാന യുവജനക്ഷേമ ബോർഡിന്റെ ലഹരി വിരുദ്ധ ബോധവത്ക്കരണ പരിപാടിയുടെ ഭാഗമായി നിർമിച്ച തീം സോങിന്റെ ദൃശ്യാവിഷ്കാരം ജില്ലാ പഞ്ചായത്ത് വൈസ്പ്രസിഡന്റ് ടി.കെ.നാരായണദാസ് നിർവഹിച്ചു.

സംസ്ഥാന യുവജനക്ഷേമ ബോർഡ് വൈസ് ചെയർമാൻ പി.ബിജു, നഗരസഭ ചെയർപേഴ്സൺ പ്രമീള ശശിധരൻ, യുവജനക്ഷേമ ബോർഡ് അംഗങ്ങളായ മഹേഷ് കക്കത്ത് , വി.പി.റെജീന, അഫ്സൽ കുഞ്ഞുമോൻ, ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാന്മാരായ പി.കെ.സുധാകരൻ, എ.ഗീത, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാർ , ജില്ലാ പഞ്ചായത്ത് അംഗങ്ങൾ , യുവജനക്ഷേമ ബോർഡ് ജില്ലാ കോഡിനേറ്റർ ടി.എം.ശശി , യുവജനസംഘടനാ പ്രതിനിധികൾ, യൂത്ത് ക്ലബ്ബ് ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു.

English summary
palakkad state kerala fest organizing committee
topbanner

More News from this section

Subscribe by Email