Saturday February 23rd, 2019 - 2:30:am
topbanner

പാലക്കാട്; പട്ടികജാതി പട്ടികവർഗ കമ്മീഷൻ അദാലത്ത്

Aswani
പാലക്കാട്; പട്ടികജാതി പട്ടികവർഗ കമ്മീഷൻ  അദാലത്ത്

പാലക്കാട്: സംസ്ഥാന പട്ടികജാതി-പട്ടിക ഗോത്ര വർഗ കമ്മീഷൻ നിലവിലുളള പരാതികൾ തീർപ്പ് കൽപ്പിക്കുന്നതിനായി ജില്ലയിൽ ജൂലൈ 25, 26 തിയതികളിൽ അദാലത്ത് നടത്തുമെന്ന് ജില്ലാ പട്ടികജാതി വികസന ഒാഫീസർ അറിയിച്ചു. ജില്ലാ പഞ്ചായത്ത് ഹാളിൽ രാവിലെ 10 ന് നടക്കുന്ന അദാലത്തിൽ കമ്മീഷൻ ചെയർമാൻ ബി.എസ് മാവോജി, കമ്മീഷൻ അംഗങ്ങളായ അഡ്വ.പി.ജെ.സിജ., മുൻ എം.പി എസ്.അജയകുമാർ രജിസ്ട്രാർ ജി.തുളസീധരൻ പിള്ള തുടങ്ങിയവർ അദാലത്തിന് നേതൃത്വം നൽകും.

പട്ടികജാതി-പട്ടികഗോത്ര വർഗ വിഭാഗക്കാർ വിവിധ വിഷയങ്ങളിൽ കമ്മീഷന് സമർപ്പിച്ചിട്ടുളളതും വിചാരണയിലുളളതുമായ കേസുകളിൽ പരാതിക്കാരേയും ബന്ധപ്പെട്ട ഉദ്യോഗസ്ഥരേയും നേരിൽ കേട്ട് പരാതികൾ തീർപ്പാക്കും. ബന്ധപ്പെട്ട പൊലീസ് ഒാഫീസർമാർ, റവന്യൂ-പട്ടികജാതി-പട്ടികവർഗ വികസനം- വനം- എക്സൈസ് - ആരോഗ്യ-ഭക്ഷ്യ-പൊതുവിതരണം-വിദ്യാഭ്യാസം- പഞ്ചായത്ത്-സഹകരണം തുടങ്ങിയ വകുപ്പുകളിലെ ഉദ്യോഗസ്ഥരും അദാലത്തിൽ പങ്കെടുക്കും.

 

Viral News

Read more topics: palakkad, sc st, commission adalat
English summary
The SC/ ST Commission is the Adalat in palakkad
topbanner

More News from this section

Subscribe by Email